എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റ്റെ രഹസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karumanoor123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റ്റെ രഹസ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിന്റ്റെ രഹസ്യം


ഒരിക്കൽ ഒരു രാജാവ് മരംവെട്ടുകാരന്റ്റെ വേഷത്തിൽ യാത്രയ്ക്കിറങ്ങി. തന്റ്റെ പ്രജകൾ പരിസ്ഥിതിസംരക്ഷിക്കുന്നോ, ആരോഗ്യശീലങ്ങൾ പാലിക്കുന്നോ എന്നറിയാനായിരുന്നു യാത്ര. സ്വർണ്ണപ്പണിക്കാർ, മീൻപ്പിടിത്തക്കാർ, കർഷകർ, തൊഴിലാളികൾ അങ്ങനെ പലരെയുംകണ്ടു. പക്ഷെ അവരാരും ശുചിത്വശീലമുള്ളവർ ആയിരുന്നില്ല. രാജാവിന് വിഷമം ആയി. അദ്ദേഹം യാത്രതുടർന്നു. ഒടുവിൽ ഒരദ്ധ്യാപകനെയും കുറച്ചു വിദ്യാർത്ഥികളെയും കണ്ടു. അവർ നല്ല വൃത്തിയുള്ളവരും സന്തോഷവാന്മാരും‍ ആയിരുന്നു. രാജാവ് ഇതിൻറെ രഹസ്യം അന്വേഷിച്ചു. അദ്ധ്യാപകൻ പറഞ്ഞു. ഞങ്ങൾ‍ ചെറുപ്പം മുതൽ ഇതു പാലിച്ചുപോരുന്നു. ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച ശിക്ഷണമാണിത്. രാജാവിന് സന്തോഷമായി. കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് വിവരങ്ങളെല്ലാം മന്ത്രിയെ അറിയിച്ചു. ജനങ്ങൾക്ക് വ്യക്തിശുചിത്വവും നല്ല ആരോഗ്യശീലങ്ങളും ഉള്ളവരായി മാറാൻ ബോധവത്ക്കരണക്ലാസ്സ് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആര് ക്ലാസ്സ്എടുക്കും രാജാവ് ചോദിച്ചു. ആരോഗ്യപ്രവർത്തകരെ ഏല്പിച്ചാലോ മന്ത്രി ആലോചന പറഞ്ഞു. രാജാവിന് സമ്മതമായി. വേണ്ട ഏർപ്പാടുകൾ ചെയ്തോളൂ രാജാവ് കല്പിച്ചു. നാളുകൾ പിന്നിട്ടു. രാജാവ് വീണ്ടും യാത്രയ്ക്കിറങ്ങി. നാടുതന്നെ മാറിയിരിക്കുന്നു. എല്ലാവരും വ്യക്തിശുചിത്വം പാലിക്കുന്നു, ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നു, പരിസ്ഥിതിസംരക്ഷിക്കുന്നു, രാജാവിന് സന്തോഷമായി. ആരോഗ്യപ്രവർത്തകർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന് വിളംബരംചെയ്തത് നാടിന്റ്റെ നന്മയ്ക്ക് കാരണമായി.

ഹർഷിത.എച്ച്.സി
രണ്ട് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ