ജി.എച്ച്. എസ്.രാവണേശ്വർ/എന്റെ ഗ്രാമം
എന്റെ ദേശത്തിന്റെ പെരുമ
രാവണീശ്വരം- പ്രകൃതി ഭംഗിയില്‍ അനുഗ്രഹീതമാണ്. അടിസഥാനപരമായി ഒരു കാര്‍ഷിക ഗ്രാമമാണ്. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ജനസഞ്ചയം. ചെറുതും വലുതും ആയ വയലുകള്‍ ചിത്താരി പുഴ കാര്‍ഷിക സമൂഹത്തിന്റെ ജീവരേഖയായി ഇതിനരികിലൂടെ ഒഴുകികൊണ്ടിരിക്കുന്നു. സാമൂഹ്യ വിനോദ വികസന രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ രാവണീശ്വരം ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് രാവണേശ്വരം സാമൂഹ്യ വികസന കലാ കേന്ദ്രം. 1962ല്‍ യുവജന വിനോദ വേദിയായാണ് ഇത് രൂപം കൊണ്ടത്. 1963-ല്‍ ഇന്നത്തെ കലാകേന്ദ്രമായി മാറി. ഇവിടെ ഒട്ടനവധി ഗ്രന്ദാലയങ്ങളും വായനശാലകളും ഉണ്ട്. സി.അച്ചുതമേനോന് ഗ്രന്ദാലയം 1994ല്‍ സ്ഥാപിച്ചു.