ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പ്രതിരോധിക്കാം
നേരിടാം പ്രതിരോധിക്കാം
ഇന്ന് നമ്മുടടെ ലോകത്തെ കൊറോണ എന്ന വിപത്ത് പിടികൂടിയിരിക്കുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുക എന്നതാണ്. ഈ ഒരു കാലയളവിൽ പ്രതിരോധം മാത്രമാണ് ഏക പോം വഴി.അതിനാൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.ലോക്ക് ഡൗൺ പാലിക്കുക. കൈകൾ വൃത്തിയായി സൂക്ഷിക്കുക.വിദേശത്തു നിന്നു വന്നവർ നിങ്ങളുടെ സമീപത്ത് ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കുക മുതലായ നിർദ്ദേശങ്ങൾ പാലിക്കുക എന്നത് ഓരോരുത്തരുടേയും കർത്തവ്യമാണ് നമ്മൾ നമ്മളെ തന്നെ നോക്കി വീടുകളിൽ ഇരുന്ന് കൊറോണ കാലത്തെ പ്രതിരോധിക്കാം.അതിനെല്ലാം ഉപരി നമുക്ക് മുന്നിൽ ലഭിച്ചിരിക്കുന്ന ഈ സമയത്തെ ആവശ്യാനുസരണം വിനിയോഗിക്കാനും നാം പ്രാപ്തരാകണം. കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കണം? കോറോണ വൈറസിനെ പ്രതിരോധിക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടരുക • പരിസരം വൃത്തിയായി സൂക്ഷിക്കുക.അതോടോപ്പം വ്യക്തിശുചിത്വം പാലിക്കുക • പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ് വാഷ് കൈയ്യിൽ കരുതുക. ഇതുപയോഗിച്ച് കൈകൾ ഇടയ്ക് ഇടയ്ക് വൃത്തിയാക്കുക • ചുമയ്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ കലരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക • ജലദോഷം ,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക • ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത് • സുരക്ഷാ മുൻകരുതലുകൾ എടുത്തതതിനു ശേഷം മാത്രം വളർത്തു മൃഗങ്ങളോട് ഇടപഴടകുക
പ്രതിരോധം അല്ലാതെ കൊറോണയെ തുരത്തുവാൻ വേറേ മാർഗമില്ല.സമൂഹത്തിലുള്ള ഒാരോരുത്തരുടേയും സുരക്ഷ നമ്മുടെ കൈകളിലാണ്.സമ്പർക്കത്തിലൂടെ പകരുന്ന ഇൗ രോഗത്തെ സമൂഹത്തിൽ നിന്നുള്ള വിട്ടുനിൽക്കലിലൂടെ മാത്രമേ അകറ്റി നിർത്താൻ കഴിയുകയുള്ളു. ഒത്തു ചേർന്ന് നമുക്ക് അകറ്റാം പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ