സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ലോക് ഡൗൺ

ലോക് ഡൗൺ

അനന്തവിഹായസ്സിൽ പാറി നടന്ന മനുഷ്യർ
ചങ്ങലക്കെട്ടില്ലാതെ ഓടി നടന്ന മനുഷ്യർ
തിരക്കിൻ്റെ യാത്രയിലായിരുന്ന മനുഷ്യർ
എവിടെയും എപ്പോഴും കേറി ചെല്ലുന്ന മനുഷ്യർ
ഒരു നിമിഷം പകച്ചു പോയ്.
കൊറോണ വൈറസിൻ മുൻപിൽ
കാൽപാദങ്ങളിൽ ചങ്ങല
പൂട്ടിട്ട' ലോക്ക് ഡൗൺ'
എങ്കിലും പ്രതീക്ഷയുടെ തിരിനാളം
ഉള്ളിൽ കൊളുത്തി
അതിജീവനത്തിനായ്...
കാത്തിരിക്കുന്നു നാം...

 

JASMINE O
10 A തിരുത്തുന്ന താൾ: സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത