ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/ ശൂന്യതയിൽ ഒരു ശബ്ദം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശൂന്യതയിൽ ഒരു ശബ്ദം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശൂന്യതയിൽ ഒരു ശബ്ദം


ശൂന്യത തളം കെട്ടി കിടക്കുന്നു

എങ്ങും ഒരു എരി പിരിയൽ മാത്രം

അതിനിടയിൽ കണ്ടു.

ആ കുഞ്ഞ് പൈതലിൻ

ശ്വാസം വലിഞ്ഞു മുറുകുന്നുണ്ട്

ചുമ കാരണം.

ദേഹം തിളക്കുന്നു

മനസ്സിൽ തറയ്ക്കുന്ന ഒരു കുഞ്ഞു കരച്ചിൽ.

പുണരാൻ കഴിയാതെ മാതൃത്വം

അകലേക്ക് മാറി നിൽക്കുന്നു.

വിതുമ്പലുകൾ ഒതുക്കി

അനേകം മുഖം മുടികളിൽ ഒരാളായി.
 

അനവദ്യ ദീപു
IX A G.H.S കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത