ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കൊറോണ കാലം | color=4 }} ജനുവരി മാസ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

ജനുവരി മാസ പുലരിയിലിതാ വന്നുലച്ചൊരു പേമാരി മാനവരാശിയെ കൊന്നൊടുക്കി കുതിച്ചുകേറും പേമാരി ചൈനയും ബ്രിട്ടനും ഇന്ത്യയും ജപ്പാനും കൊന്നാടുക്കിയ പേമാരി മരണം എന്നും മരണം അറിയാതെ അറിയുന്ന മരണം ചുമച്ചും പനിച്ചും വിറച്ചും അവന്റെ വിരുതുകൾ കാട്ടുന്നു മനുഷ്യൻ കേവലം മണ്ണാണെന്ന് നാം ഇന്നറിയുന്നു മൂർച്ചയേറുന്നൊരാ അവന്റെ വികൃതികൾ ജീവനോടിന്നിതാ പോരാടുകയായ് ഓരോ നാളും പിന്നിടുമ്പോഴും ഓരോ ജീവനും വിട പറയുന്നിതാ മനുഷ്യവംശത്തെ കൊന്നൊടുക്കുന്ന പേമാരി ഞങ്ങളിൽ ഇനി വേണ്ട രാത്രിയും പകലും വിശ്രമമില്ലാതെ പോരാടുകയായ് മനുഷ്യദൈവങ്ങൾ കോടിക്കണക്കിന് കൊന്നൊടുക്കി നീ ഇനിയും നിനക്ക് മതിയാവുകയില്ലേ ദു:ഖിതരാകയായ് രാജ്യങ്ങളെല്ലാം ജീവരക്ഷക്കായ് കണ്ണീരൊഴുക്കയായ് എങ്കിലുമവനെ ഓടിക്കാനായ് മനുഷ്യ - ദൈവങ്ങൾ പായുന്നിതാ നടന്നു തളിച്ചും പറന്നു തളിച്ചും ഞങ്ങളും അവനെ കൊല്ലുകയായ് ഒരുമതൻ അരുമയിൽ ഞങ്ങളൊതു- ങ്ങുന്നു അതിജീവനം ഒരു മന്ത്രമായ് നാം അതിജീവിക്കും

നന്ദന എസ് ശ്രീജുകുമാർ
8 ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത