Schoolwiki സംരംഭത്തിൽ നിന്ന്
രോദനം
എന്തേ നീ ഇന്നു വീണു കിടക്കുന്നു
ആ കിടപ്പിലെന്തേ ഒരു മൗനം
നീ വീണതോ അതോ നിന്നെയും
വീഴ്ത്തിയോ ആ കാട്ടാളന്മാർ
നിന്നുടെ മരണം അവരുടെ അധ:പതനം
ഈ സത്യം അവരെന്തേ അറിയുന്നില്ല
വിദ്യയും വിവരവും പഠിച്ചിട്ടെന്തേ
സഹജീവികളെ അവർ കൊന്നൊടുക്കുന്നു
ഇനിയുമെന്തേ അവർ തിരിച്ചറിയുന്നീല
പ്രളയമായും മഹാമാരിയുമായുള്ള
നിന്നുടെ മധുര പ്രതികാരം
നിന്നുടെ മറ്റൊരു ഭാവം
എന്തേ കേവലം വാക്കുകളിൽ
മാത്രം ഒതുങ്ങി നിന്നീടുന്നു
നിൻ്റെ മഹിമകളും നിന്നുടെ സംരക്ഷണവും
പരിസ്ഥിതി സംരക്ഷണം നിറവേറ്റിയില്ലെങ്കിൽ
പരിതസ്ഥിതി മോശമാകുമെന്നോർക്കുന്നില്ലവർ
ശാന്തിയും സമാധാനവും പ്രദാനം ചെയ്യുമീ
അമ്മതൻ സുരക്ഷ നമ്മുടെ കൂടിയാണെന്നോർക്കുക നന്ന്.
|