സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഉണരൂ മാനവരെ...

Schoolwiki സംരംഭത്തിൽ നിന്ന്
18:57, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണരൂ മാനവരെ... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരൂ മാനവരെ...


 ഉണരാം നമുക്ക് ഉണരാം
ഉണർത്താം നമുക്ക് ഉണർത്താം
സോദരരെ ദേശത്തെ, രാജ്യത്തെ l
ഉണർന്നൊന്നായ് മുന്നേറാം


നമ്മുടെ സുന്ദര ഭൂമിയിൽ ഉയർത്താം
ശാന്തിതൻ സുന്ദര സുദിനങ്ങൾ
ഒന്നിച്ചൊരുമയോടെ മുന്നോട്ട്
ഒന്നിച്ചൊന്നായ് അണിചേരാം

പൊരുതാം നമുക്ക് ഈ മന്നിൽ
ദുഖത്തിൻ കരിനിഴൽ വീഴ്ത്തിയ
മൃത്യുവിൻ മണിമുഴക്കിയ ഭീതിതൻ സ്വരമുയർത്തിയ
വൈറസിനെ തുരത്താം നമുക്കൊന്നായ്

എടുക്കൂ മാസ്കുകൾ... കൂപ്പൂ കൈകൾ...
അകലൂ... പരസ്പരം അകലൂ...
കഴുകൂ കൈകൾ... അണുനാശിനിയിൽ
ശീലമാക്കൂ സോപ്പുകൾ... നിർജീവമാകട്ടെ വൈറസുകൾ

പനി ജലദോഷാധികൾ അറിഞ്ഞാൽ
തേടുക വിദഗ്ധോപദേശം
വെയിൽ കായൂ, വിറ്റാമിൻ സി യും മറക്കരുതേ
ജലപാനം സുനിശ്ചയം

അകറ്റുക ജനസമ്പർക്കത്തെ
ഒഴിവാക്കുക നിസ്സാര കാര്യങ്ങൾ
അകത്തിരുന്ന് ചെറുജോലികൾ ചെയ്‌യൂ
കൊറോണയെ തകർക്കൂ
ദേശസ്നേഹം വളർത്തൂ

 

തെരേസ് മരിയ ബോബിൻ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റു പേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത