വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/നിങ്ങൾ നല്ലവർ

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=നിങ്ങൾ നല്ലവർ | color=4 }} പെൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിങ്ങൾ നല്ലവർ

പെൻസിലു० പുസ്തകവു० വലിയ കൂട്ടുകാരായിരുന്നു.ഒരു ദിവസം പുസ്തകവും പെൻസിലും കൂടിനടക്കാനിറങ്ങി വഴിയിൽ വച്ച് അവർ ഒരു ചായപെൻസിലിനെ കണ്ടുമുട്ടി "ചായപ്പെൻസിലേ, നീ ഞങ്ങളോടൊപ്പ० വരുന്നോ? പുസ്തക० ചോദിച്ചു. ? "നിങ്ങൾ എവിടെ നിന്നു വരുന്നു? എങ്ങോട്ടുപോകുന്നു?" നാലാം ക്ലാസിൽ പഠിക്കുന്ന മീനുമോളുടെ കൂട്ടുകാരാ ഞങ്ങൾ.നാടുംനഗരവും കാണാനിറങ്ങിയതാ.പുസ്തകം പറഞ്ഞു. സർക്കാർ കൊറോണ പടരാതിരിക്കാൻ ലോക്ടൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണോ ചുറ്റിക്കറങ്ങുന്നത്.ചായപെൻസിൽ ചോദിച്ചു? വീട്ടിലിരുന്ന് ബോറടിക്കുന്നു.അതാ ഞങ്ങൾ ആരു० കാണാതെ പുറത്തിറങ്ങിയത്.പുസ്തക० പറഞ്ഞു. നമ്മുടെ സുരക്ഷക്കു० കൂടി വേണ്ടിയല്ലേ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത് ചായപെൻസിൽ പറഞ്ഞു. എന്തു പറഞ്ഞാലു० ബോറടി സഹിക്കാൻ വയ്യ. കോവിഡ് 19ന്റെ ഗൗരവ० നിങ്ങൾ മനസ്സിലാക്കാത്തത് കൊണ്ടാ ഇങ്ങനെയൊക്കെ സ०സാരിക്കുന്നത്.ചായപെൻസിൽ പറഞ്ഞു. എങ്കിൽ കോവിഡ് 19 നെ കുറിച്ച് ഞങ്ങൾക്ക് വിശദീകരിച്ചു തരാമോ? പുസ്തകം പറഞ്ഞു. തീർച്ചയായും. ചൈനയിലെ ബുഹാനിൽ നിന്നാണ് ഈവൈറസിന്റെ ഉത്ഭവം. ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ വൈറസ് കടന്നുകൂടി.1000 കണക്കിന് ആളുകൾ മരിച്ചു.ചൈനയിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു० വ്യാപിച്ചു.നമ്മുടെ രാജ്യമായ ഇന്ത്യയിലും എത്തി. ചായപെൻസിൽ പറഞ്ഞു. ഈരോഗം ഉണ്ടെന്ന്എങ്ങനെയാണ് മനസ്സിലായത്? ഈ വൈറസ് ശരീരത്തിലേക്ക് കടന്നുകൂടിയാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷമേ രോഗലക്ഷണങ്ങൾ കാണുകയുള്ളൂ. എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ? തൊണ്ടവേദന,ചുമ,തലവേദന,പനി ഇതൊക്കെയാണ് തുടക്കത്തിൽ.പിന്നീടത് ശ്വാസകോശത്തെ ബാധിച്ച് മരണത്തിലേക്ക് പോകുന്നു. ഇത് വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം? കൈ നല്ലപോലെ സോപ്പിട്ട് 20സെക്കൻ്റിൽ കഴുകി വൃത്തിയാക്കുകയു० വെളിയിലിറങ്ങുന്ന സമയത്ത് മാസ്ക് ധരിക്കണം. ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നതെങ്ങനെയാണ്.?. അത് രോഗബാധിതനായ ഒരുവ്യക്തി തുമ്മുമ്പോഴും ഇവരുമായി സമ്പർത്തിൽ ഏർപ്പെടുമ്പോഴുമാണ് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കുന്നത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാനാണ് സർക്കാർ രാജ്യമൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചത്.ഇത് പാലിച്ചാൽ മാത്രമേ ഈ വൈറസിനെ നമുക്ക് ഇല്ലാതാക്കാൻ പറ്റുകയുള്ളൂ. ഇത്രയും ഭയാനകമാണ് ഈ വൈറസെന്ന് ഞങ്ങൾ അറിഞ്ഞില്ലാരുന്നു.പുസ്തകം പറഞ്ഞു. ഇപ്പോൾ ബോറടിച്ചാലും വരുന്ന നല്ലനാളേക്കു വേണ്ടി നമുക്ക് ഒരുമിച്ച് സഹകരിക്കാ०.ചായപെൻസിൽ പറഞ്ഞു. നന്ദി കൂട്ടുകാരാ കോവിഡ് 19നെ കുറിച്ച് മനസിലാക്കിതന്നതിന്. ഞങ്ങൾ തിരിച്ച് വീട്ടിലേക്കു പോവുകയാണ്. നന്ദി കൂട്ടുകാരാ.


വിസ്മയ
5 വടമൺ ജി.യു.പി.എസ്.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]