സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം
അമ്മയാം പ്രകൃതി........
തൂവെള്ള നിറമുള്ള വസ്ത്രം ധരിച്ച മാലാഖമാരുടെ സംഭാഷണം കേട്ട് അവൻ ഉണർന്നു. ആശുപത്രിയുടെ നാല് ചുവരുകൾക്കിടയിൽ അവൻ തളയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. മാറാരോഗത്തിന്റെ പിടിയിൽ നിന്നും അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന ദിവസമായിരുന്നു അത്. പതിയെ ഓർമ്മകളുടെ ആഴകടലിലേക്ക് അവൻ തെന്നി വീണു. കാടും മലയും പുഴയും ഒക്കെ കടന്നു പ്രകൃതിയുടെ അവകാശികളെ വാഴ്ത്തി കൊണ്ട് പോന്ന ഒരു ദേശം.അങ്ങ് തെക്ക് ഒരു ദേശം. പ്രകൃതിയുടെ വരദാനമായ പ്രാദേശം. പതിനേഴാ വയസ്സുവരെ അച്ഛനോടും അമ്മയോടും ഒത്തു സന്തോഷത്തോടെ ജീവിച്ച ദിനങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ പരിഷ്കാരം തേടി വിദ്യ അഭ്യസിക്കാൻ എന്ന വ്യാജെനെ പട്ടണത്തിലേക്ക് പുറപ്പെടാൻ ഉള്ള തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞ രംഗം അവനെ ഒരു ഭ്രാന്തനാക്കി മാറ്റി.. പട്ടണത്തിലേക്ക് പോകണമെന്ന അവന്റെ ആഗ്രഹത്തെ അച്ഛൻ എതിർത്തു. നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയ അവൻ എല്ലാവരെയും എതിർത്തു കൊണ്ട് പട്ടണത്തിലേക്ക് യാത്ര തിരിച്ചു. ഭൂമിയുടെ അവകാശികളുടെ ആ ലോകത്ത് നിന്ന് അവൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. മരങ്ങളോ പുഴകളോ പക്ഷികളോ മൃഗങ്ങളോ ഒന്നുമില്ലാത്ത ലോകം. യന്ത്രം അടിമ പെടുത്തിയ മനുഷ്യന്റെ ലോകം. മാസങ്ങൾ കടന്നുപോയി. പ്രകൃതിയുടെ മടിത്തട്ടിൽ ജീവിച്ച അവൻ വിഷം ചീന്തുന്ന ആ ലോകത്തിൽ ഒരു രോഗിയായി മാറി. വാസ്തവത്തിൽ ശുചിയല്ലാത്ത ചുറ്റുപാടു അവനെ ഒരു രോഗി ആക്കി മാറ്റി. വഴിയോരങ്ങളിൽ മരം വെട്ടിവീഴ്ത്തിയപ്പോഴും പുഴയിൽ നിന്നും ഉള്ള മണൽ വാരലിനു സാക്ഷി ആയപ്പോഴും അവൻ അവന്റെ സുന്ദരമായ ഗ്രാമത്തെ കുറിച്ച് ഓർത്തു. എങ്കിലും അവിടേക്ക് തിരിച്ചു പോവാൻ അവന്റെ ആത്മാഭിമാനം സമ്മതിച്ചില്ല. അങ്ങനെയിരിക്കെയാണ് പട്ടണത്തിലെ 200 നില കെട്ടിടത്തിന്റെ 180 ആം നിലയിൽ അവൻ തല കറങ്ങി വീണത്. ആശുപത്രി അധികൃതരിൽ നിന്നും താൻ ഒരു മാറാരോഗത്തിന് അടിമപ്പെട്ടു എന്ന വിവരം മനസ്സിലാക്കിയ അവൻ ഞെട്ടി. ദിവസങ്ങൾ കടന്നുപോയപ്പോൾ അവന്റെ നില അതീവ ഗുരുതരമായി കൊണ്ടേയിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചു എങ്കിലും അവനിൽ ഒരു മാറ്റവും ഉണ്ടായില്ല. ആശുപത്രി കിടക്കയിൽ ബോധം നഷ്ടപെട്ടു കിടന്ന അവനെ തേടി അപ്പോഴാണ് അയാൾ എത്തിയത്. അയാൾ അവന്റെ കൈകൾ മാറോടു ചേർത്തു. ബോധം വീണ്ടെടുത്ത അവൻ കണ്ണുകൾ തുറന്ന് അയാളെ നോക്കവേ ഒരു മായയെന്നോളം ആ വ്യക്തി അവിടെ നിന്നും അപ്രത്യക്ഷനായി. പെട്ടെന്നാണു തന്റെ ആശുപത്രി കിടക്കയിൽ ആ പൊതി അവൻ കണ്ടത്. അത് തുറന്നു നോക്കിയപ്പോൾ പച്ച നിറമുള്ള ആ ഔഷധമാണ് അവൻ കണ്ടത്.. മരണത്തോട് മല്ലിട്ടു നിന്ന അവൻ അത് കഴിച്ചു. ഒരു മായപോലെ അവന്റെ ആരോഗ്യം മെച്ചപ്പെട്ടു. തന്റെ രക്ഷകനായി വന്ന ആയ വ്യക്തി ആരാണെന്ന് അറിയുവാൻ അയാൾ അവിടം വിട്ട്. എന്നാൽ ആ സമയം അയാൾക് അവിടം വിടാൻ ധാരാളം ആയിരുന്നു.എന്നാൽ തങ്ങളുടെ കുലദൈവങ്ങളുടെ പടം പതിപ്പിച്ച ആ പതക്കം അവന്റെ കണ്ണിൽ പെട്ടു. ദേശത്തിന്റെ മുഖ്യൻ ആയിരുന്ന തന്റെ പിതാവ് ധരിച്ചിരുന്നതായിരുന്നു അത്. അത് കയ്യിൽ എടുത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. തന്റെ കുഞ്ഞിന്റെ ഹൃദയം നിലയ്ക്കുവാൻ ഒരുങ്ങിയതു അറിഞ്ഞു അയാൾ കാടും മലയും താണ്ടി ഇവിടം വരെ എത്തി. താൻ തള്ളിക്കളഞ്ഞ തന്റെ വീട്ടുകാർ തന്നെ തേടി എത്തിയിരിക്കുന്നു. അവനു സ്വയം കുറ്റബോധം തോന്നി തുടങ്ങി. പ്രകൃതിയെ നിന്ദിച്ചു കൊണ്ടാണ് അവൻ അവിടം വിട്ടത്. നാം എത്ര തന്നെ പ്രകൃതിയെ ഉപദ്രവിച്ചാലും ഒരു അമ്മ സ്വന്തം കുഞ്ഞിനെ തന്റെ അമ്മ പരിപാലിക്കും പോലെ പ്രകൃതി നമ്മെ പരിപാലിക്കും. തനനി കുഞ്ഞുങ്ങളെ ശിക്ഷിക്കും പോലെ പ്രകൃതി ദുരന്തങ്ങൾ വരും.എന്തിരുന്നാലും അമ്മ നമ്മെ സംരക്ഷിക്കും.