ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മർത്ത്യന്റെ ആർത്തി

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) (added one poem)

വന്നണഞ്ഞു മഹാമാരിയൊന്ന്

പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ

മണ്ണും മലയും പാടങ്ങളും

വെട്ടിമുറിച്ചു മനുഷ്യരാം നാം

പുഴകളെ മൊത്തം മലിനമാക്കി

വഴികൾ മൊത്തം സ്വന്തമാക്കി

എന്നിട്ടും തീരാത്ത കൊതിയുമായി

വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ