പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ നല്ല കാലം!
നല്ല കാലം!
</poem>
കൊറോണ നാടു വാണീടും കാലം മാനുഷനെങ്ങുമേ നല്ല കാലം തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല: വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല. ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞികുടിച്ചാലും സാരമില്ല കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിനു പോലും ജാടയില്ല നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്നുള്ള തോന്നലില്ല എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും. </poem>
|