എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

ഹരിത മനോഹര ഭൂവിൽ
പൂക്കളും പുലരിയും കുന്നും
മലകളും ഏകുമീ
കാഴ്ചകൾ കാണുവാനെന്തു ഭംഗി !
കേരം തിങ്ങുമെൻ നാട്
ഈ കുഞ്ഞു പൂമ്പാറ്റകൾ
പാറിപ്പറക്കുമീ പ്രകൃതിതൻ
സൗന്ദര്യം എത്ര രമ്യം
എൻ നേത്രത്തിലാനന്ദം
കള കളം പാടി ഒഴുകും
പുഴകളും അരുവിയും
മന്ദ മാരുതൻ തലോടലേറ്റു
നിൽക്കുമീ വൃക്ഷ ലതാദികളും
മാനവ മനസ്സ് നിറക്കുമീ
കുളിർമാരി പെയ്തിറങ്ങുമീ
ഭൂമി കൺനിറയെ കണ്ടിട്ടും
മതിവരാത്തതെന്തേ?
 

ഗൗരി പ്രിയ
7 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത