സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞിടാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞിടാം

പോരാടുവാൻ നേരമായി കൂട്ടരേ......
പ്രതിരോധ മാർഗത്തിലൂടെ.....
പ്രതിരോധത്തിലൂടി കണ്ണികൾ പൊട്ടിക്കാം,
ഒരുമിച്ചു ലോകത്തെ രക്ഷിച്ചീടാം.
ഭീതി പരക്കുന്നു, ഭയാനകമാകുന്നു,
വീണ്ടുമൊരു മഹാമാരി.....
ഭൂലോകത്തെ വിറകൊള്ളിക്കാൻ ചൈനയിൽ നിന്നും ഉടലെടുത്ത,
കൊറോണ എന്ന വിനാശകാരി.....
ഭയക്കേണ്ടതില്ല നാം,
ഒരുമിച്ചു നിന്ന് പോരാടണം...
ഒഴിവാക്കിടാം സ്നേഹ സന്ദർശനം, നമുക്കൊഴിവാക്കിടാം ഹസ്‌തദാനം.
അല്പകാലം അകന്നിരുന്നു നമുക്ക് പൊരുതാം ആ അദൃശ്യനോട്.....
കൈകൾ നന്നായി ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകിടാം.
അന്യരുമായി ഒരുമീറ്റർ ദൂരം പാലിച്ചു നിൽകാം.
മാസ്ക് ഉപയോഗിച്ചു മൂക്കും വായും പൊത്തിടാം..
തുരത്തീടാം നമുക്കീ അദൃശ്യനായ അപകടകാരിയെ ......
ഒരുമിച്ചു നിന്ന് പോരാടിടാം,
ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞീടാം..

വൈകാശ് അനിൽ
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത