ഗവൺമെൻറ്, വി.എച്ച്.എസ്. എസ് പൂവാർ/എന്റെ ഗ്രാമം

പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം. അപ്പോള്‍ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാല്‍ അത് തെറ്റാണോ? പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയര്‍ന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്.