Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി
പെട്ടെന്നു കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി .പുറത്തിറങ്ങാൻ പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു .എന്ത് രസമായിരുന്നു ആ ദിവസങ്ങൾ .....
അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി .ടി.വി കണ്ടു .ചെടികൾ നട്ടു.അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി,അതിലാണ് എനിക്ക് വലിയ സന്തോഷം.
പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ
കുടുംബവും കഴിയുന്നു.
നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു .
"BREAK THE CHAIN”
|