പച്ചവിരിച്ച മലകളും,
പച്ചപുതച്ച മരങ്ങളും,
സുഗന്ധം പരത്തുന്ന പൂക്കളും,
കാതിൽ ചിലമ്പുന്ന കാറ്റും.
കിണറും, കുളവും, കായലോരങ്ങളും അലയടിക്കുന്ന കടലുകളും, അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു, നന്ദിയില്ലാത്ത നമ്മളീ സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി.
മരങ്ങളും കാടുകളും വെട്ടിനശിപ്പിച്ചു, ബുദ്ധിയില്ലാത്തവർ നമ്മൾ.
കുന്നും,മലയും,കുളങ്ങളും നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ ഉയർത്തി നമ്മൾ,
പുഴകളും, തോടുകളും, കായലും, കടലുകളും, മലിനമാക്കി ഹൃദയത്തിൽ നന്മ ഇല്ലാത്തവർ നമ്മൾ ഒരു പ്രളയം കഴിഞ്ഞാൽ, കരയ്ക്ക് അടി ഞ്ഞുകിടക്കുന്നു മാലിന്യം.