16:40, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചങ്ങാതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവുകൾ തോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റേ
എന്തൊരു ചന്തം നിന്നെക്കാണാൻ
അരുമകുഞ്ഞേ ചങ്ങാതി..
ഏഴു നിറത്തിൽ തുന്നി ചേർത്തൊരു
പുള്ളിയുടുപ്പും ചാർത്തി നീ
പാറിനടക്കും നിന്നെക്കാണാൻ
എന്നും കൗതുകമാണെനിക്ക്
അന്തിവരേയ്ക്കും പറന്നു നടന്നാൽ
ക്ഷീണിക്കില്ലേ ചങ്ങാതി
ജീവിതകാലം കുറവായതിനാൽ
വേദനയുണ്ടോ ചങ്ങാതി..
ആയുസിൻ നീളം നീട്ടിക്കിട്ടാൻ
പ്രാർത്ഥിക്കാം ഞാൻ നിനക്കായി