Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ
വർഷങ്ങൾ കൊഴിയുന്നു മാറ്റങ്ങൾ വന്നിടുന്നു..
മണ്ണിന്റെ ചൈതന്യമോ എങ്ങുമേനിറയുന്നു...
കാപട്യം വർദ്ധിക്കുന്നു പരിസ്ഥിതി ദുഷിക്കുന്നു....
മാറ്റുവാൻ കഴിയില്ല മർത്ത്യർതൻ മനസ്സുമേ...
നമ്മൾതന്നെ ജനനിയെ പൂവണിയിച്ചീടാതെ....
സ്നേഹമോടവളുടെ രുധിരം മോന്തീടുന്നു....
സ്വാർത്ഥത നടമാടും മനുഷ്യജന്മങ്ങൾക്കോ....
ത്യജിക്കാൻ കഴിയില്ലവർതൻ ധനമോഹം...
രോഗങ്ങൾ പെരുകുന്നു ശക്തിയോ ക്ഷയിക്കുന്നു...
വൈദ്യശാസ്ത്രത്തിനുമേയാവില്ല രക്ഷിച്ചീടാൻ....
പിന്നോട്ടു പാഞ്ഞീടുന്നു ഞങ്ങൾതൻ മിഴികളും...
ഗ്രാമീണ സൗരഭ്യത്തെ നുകർന്ന ദിനങ്ങളും...
നിബിഡവനങ്ങളും സുന്ദര നദികളും....
എവിടെന്നു ചോദിച്ചാലുത്തരമില്ലയാർക്കും....
ലോകത്തെ ഗ്രസിക്കുന്ന കൊറോണ വൈറസിനെ....
നശിപ്പിക്കാനൊരു മാർഗ്ഗം ഭവനം തന്നെയെന്നും....
അകലം പാലിക്കാനും ജാഗ്രത വേണം നിത്യം....
ജീവനെ രക്ഷിച്ചീടാൻ മാർഗ്ഗമൊന്നതേയുള്ളൂ....
സമൂഹ വ്യാപനവും ഉണ്ടാകാതിരിക്കാനും...
നിർദ്ദേശങ്ങളെല്ലാമേ പാലിക്കവേണം നമ്മൾ...
നന്മതൻ തുടിപ്പുകൾ പാരിലോ സൃഷ്ടിക്കാനും....
മാനവർ ശ്രമിച്ചാലോ നേട്ടമായ് വരും പിന്നെ...
വളരും പ്രതീക്ഷകളോടൊരു പുതുലോകം...
വരുവാൻ കൊതികൊള്ളുതെൻമനം വീണ്ടും വീണ്ടും.....
|