എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്‌

പ്രതിരോധത്തിൽ നമ്മൾക്കതിജീവിക്കാം
കൊറോണ എന്ന വിപത്തിനെ
നമ്മൾ തുടച്ചു മാറ്റിടുന്നു
കേരളമാണെൻ നാട്
ദൈവത്തിൻ പുണ്യ നാട്
കേരങ്ങൾ തിങ്ങുമെന്റെ നാടിപ്പോൾ
കൊറോണയുടെ നാട്
ആരോഗ്യ കേരളം നമുക്ക് സൃഷ്ടിച്ചിടാം
ആരോഗ്യ വകുപ്പുതൻ നിർദേശം പാലിച്ചിടാം
സോപ്പിട്ടു കൈ കഴുകാം
കൂടെ ജലവും അത്യാവശ്യമാ
ചുമ തുമ്മൽ വരുമ്പോഴോ
തൂവാല കൊണ്ട് മൂടിടാം
ഹസ്തദാനം വേണ്ട കൂടെ
നമസ്കാരം ചെയ്തിടാം
വധിച്ചിടാം നമുക്കൊന്നായ്
കൊറോണയാം ഭീകരനെ
ഒറ്റക്കെട്ടായി നിൽക്കാം
ജാഗ്രത പുലർത്തിടാം


 

ഗൗരി പ്രിയ
7E SNUPS തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത