കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/എന്റെ മോഹം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44081 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ മോഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മോഹം

കണ്ണനെ കാണുവാൻ എന്റെ മോഹം
കാർവർണ്ണനെ കാണുവാൻ എന്റെ മോഹം
കാർമുകിൽ വർണ്ണന്റെ ചുണ്ടോടും ചേരും
ഓടക്കുഴലാകാൻ എന്റെ മോഹം
ആ വേണുവിൽനിന്നുതിർന്നു വീഴും
വേണുനാദമാകാൻ എന്റെ മോഹം
കണ്ണന്റെ പീലിത്തിരുമുടി തന്നിലൊരു
മയിൽപ്പീലിയാകുവാൻ എന്റെ മോഹം
മാറത്തു ചാർത്തിയ മണിമാല തന്നിതൊരു
മണിമുത്താകുവാൻ എന്റെ മോഹം
കണ്ണന്റെ അരയിലെ കിലുകിലെ കിലുങ്ങുന്ന
കിങ്ങിണിയാകുവാൻ എന്റെ മോഹം
തളിരില തോൽക്കുമാ പാദത്തിലണിയുന്ന
പാദസ്വരമാകാൻ എന്റെ മോഹം

ത്രയ. എൻ
4 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത