ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ | color= 4 }} കൂട്ടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

കൂട്ടുകാരെ, ഞാനാണ് കൊറോണ. പലരും പറയുന്നത് ചൈനയാണ് എന്റെ ജന്മദേശമെന്ന്‌. ഇതിനു മുൻപേ ഞാൻ നിങ്ങൾക്കിടയിൽ എത്തിയിരുന്നു. അന്ന് നിങ്ങൾ എന്നെ സർസ് കൊറോണ എന്ന് വിളിച്ചു. എന്റെ പഴയ രൂപത്തെ നിങ്ങൾ ഒരുപാട് ഭയപ്പെട്ടില്ല. അന്ന് ഒരുപാട് പേരെ കൊന്നൊടുക്കി നിങ്ങൾക് ഞാൻ മുന്നറിയിപ്പ് തന്നു. പക്ഷെ അത് കൊണ്ട് ഒന്നും പാഠം പഠിക്കാത്ത നിങ്ങൾ തന്നെയാണ് എന്റെ പുതിയ രൂപത്തിന് കാരണക്കാർ. ഇന്ന് ഞാൻ ഈ ലോകത്തിൽ എത്താത്ത ഒരു സ്ഥലവും ഇല്ല. എന്തിനാണ് നിങ്ങൾ എന്നെ ഭയപ്പെടുന്നത്. ഞാൻ ഒരു പാവം കുഞ്ഞു വയറസ് അല്ലെ. നിങ്ങൾ തന്നെയല്ലേ എന്നെ നിങ്ങൾക്കിടയിൽ കൊണ്ട് വന്നത്. ഭൂമിയിലെ ശക്തർ എന്ന് അവകാശപ്പെടുന്ന നിങ്ങൾക് മട്ട് വിറക്കുന്നോ, നിങ്ങൾ പരസ്പരം പഴി ചാരുന്നോ? എന്റെ മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിയോ, മതമോ, നിറമോ, ഭാഷയോ എനിക്കില്ല, നിങ്ങളിലൂടെ എനിക്ക് എവിടെയും കടന്നു ചെല്ലാം. നിങ്ങൾ ഒന്ന് മനസ്സിലാക്കൂ ഇത്തിരിപ്പോന്ന എന്നെ കൊണ്ട് ഈ ലോകം നിശ്ചലം ആക്കാൻ കഴിയും. പരസ്പരം വെല്ലുവിളിക്കുന്ന നിങ്ങൾക് ഞാൻ ഒരു പാഠമായിരിക്കുമെന്ന് ഓർമ്മപ്പെടുത്തി ഞാൻ എന്റെ യാത്ര തുടരട്ടെ.

ഷൺമുഖൻ
4 A ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം