Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ കൂടെയുണ്ട്
വൻമതിലുകൾ ഭേദിച്ചുവന്ന മഹാമാരി
വൻ ദുരന്തമായി പെയ്യുന്ന പേമാരി
ഒച്ചയില്ല അനക്കമില്ല കാൽ പെരുമാറ്റമില്ല
|ഒറ്റയ്ക്കായ് പിരിയുന്നു മാനവരെല്ലാം
ഭീതിയൊഴിയാത്ത നാളുകളിൽ
പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
മാനവർക്ക് മുമ്പിൽ
അതിജീവനത്തിനായ്
പൊരുതുന്ന ആശുപത്രികൾ
കരുതിയിരിക്കാം ജാഗ്രതയോടെ
കൈ കഴുകി നേരിടാം ഈ
വിപത്തിനെ ഒറ്റയായി
ഒറ്റയായി പിരിഞ്ഞിടാം ഒന്നിച്ചു
ചേർന്നൊരു പുതുലോകം പണിയാൻ
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|