സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഒരു പുതുവത്സര രാവിൽ പൊട്ടിപ്പുറപ്പെട്ട മഹാവ്യാധിയിൽഭയന്ന് ലോകരാഷ്ട്രങ്ങൾ. അന്ന്,ഈശ്വരൻ ഒരിക്കൽ സൃഷ്ടിച്ച, യഥാർത്ഥ മനുഷ്യരായി നാം മാറി. അതിരുകൾ കതിരുകൾ കടലുകൾ കരകൾ താണ്ടിയവൻ വന്നു. സൂര്യൻ ചുവക്കുമ്പോേഴേയ്ക്കും കുമിഞ്ഞുക്കൂടിയ ശവശരീരങ്ങൾ. പ്രിയർക്കായൊരന്ത്യയാത്രയേകാൻ പോലും, ആകാതെ കലങ്ങും മിഴികൾ. വൈദ്യരംഗം വെൺചിറകിൽ,വിയർ പ്പൊഴുക്കിപ്പാറിടുന്നു. ലോകം സ്തംഭനത്തിൽ, മനം ഭീതിക്കടലിൽ, മനുഷ്യരാശി നാശത്തിൽ, വിട്ടു കൊടുക്കാനാകുമോ,നമ്മുക്ക്? ഒരുമതൻ ഗാഥ പാടിയ നമ്മുക്ക്? ഇല്ല, നാം പോരാടും..... പോരാട്ടത്തിന്റെ കഥയാണിത്. വൈദ്യരംഗം ഒന്നു ചേരും, താരിൽ മലരുകൾപോൽ വിടരും മനുഷ്യത്വം. ബലിഷ്ടനാം പരശുരാമൻ മഴുവാലുയർത്തിയതു, നാമിനിയുംതാഴുവാതിരിക്കുവാൻ......... ആവും,ചരിത്രത്താളുകളിലതി, ജീവനകാവ്യം രചിക്കുവാൻ. തീർച്ച, നാമീവിപത്തിനെയെന്നേ, ക്കുമായി ഉന്മൂലനം നടത്തും. രാജാക്കന്മാർ തോറ്റ യുദ്ധത്തിൽ, ദേവകൾപോലുമേ പകച്ച മണ്ണിൽ, ഈ തളിരുകൾ ഉയരും. ശിശിരത്തിൽ കൊഴിഞ്ഞ മലരുകൾ, വസന്തത്തിൽ തിരികെ വരും. ഇതു പോൽ, ഇന്നുകൾ നഷ്ടമാക്കിയ ആനന്ദം, നാളേകൾ നമ്മുക്കുതിരികെ നൽകും. ഇന്നു നാം നിൽക്കുകതന്നെ ചെയ്യും, നാളെ നാം ജയിക്കുകയും ചെയ്യും....

പവിത്ര രാജേഷ്
10 സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]