അകലാം നമുക്കൊരു നല്ല നാളേക്കായി പകരാം നമുക്കാസ്നേഹസന്ദേശം അരുതരുതുമടിക്കരുതുകരമതുകഴുകുവാൻ കോർക്കരുതുകൈകൾ പരസ്പരമടുക്കുവാൻ പ്രിയർതൻ ചിരിയതുമായാതിരിക്കുവാൻ കണ്ണിലെ തിരിനാളമണയാതിരിക്കുവാൻ നമ്മെനാമാക്കിയ നാടിനെ കാക്കുവാൻ നമ്മിലെ നന്മയെ കാത്തിടാമെപ്പൊഴും അനുസരിക്കാം നമുക്കത്തരം മൊഴികളെ ആദരിക്കാം നമ്മെ കാത്തിടുന്നോരെയും രാപ്പകലന്യേ നമുക്കായി യത്നിക്കും പുണ്യകരങ്ങളിലർപ്പിച്ചിടാം നന്ദിതൻ പുഷ്പങ്ങൾ.......