ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/സ്നേഹ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹ സൂര്യൻ

രാവും നിലാവും ചേരുന്നൊരെൻ ഓർമ്മകളിൽ
ഈ സൗഹൃദവും മാറുന്നിതാ നക്ഷത്രമായ്
ഓർക്കുന്നു ‍ഞാനെൻ നിമിഷങ്ങളെ
തോളോടു തോൾ ചേരും സ്നേഹഹൃദയങ്ങളെ
തിരയുന്ന നോവായ്, ഉണരും സംഗീതമായ്
ആത്മാവിലെത്തും ഈ നാളുകൾ

മാറ്റുന്നു നീയേ എൻ ജീവിതത്തെ
മാറാത്തതെല്ലാം മാറുന്നു പതിയെ
പെയ്യുന്ന മഴയായ്, പൂക്കുന്ന മലരായ്,
പാടുന്ന പാട്ടായ്, വിടരുന്നുവോ...
നൂറുവർണ്ണങ്ങളായ്, ഉൻമാദമായ്
ഉല്ലാസമായ് മാറുന്നൊരീ സന്ധ്യകൾ

എൻ നെഞ്ചിലേതോ നൂൽതെന്നൽ പോലെ
വാനോട് മേഘം കൂടുന്നുവോ പതിയേ
കണ്ണീരുമായി നീ പിരിയുന്ന നേരം
അറിയാതെ എന്നും ഓർക്കുന്നിതാ
ആവേശമായ്, എൻ ശ്വാസമായ്
എൻ ജീവനായ് നീളുന്നൊരീ... ഓർമ്മകൾ.‍