ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ലോകം ഇന്ന് പകച്ചുനിൽക്കുകയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം ഇന്ന് പകച്ചുനിൽക്കുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം ഇന്ന് പകച്ചുനിൽക്കുകയാണ്

ലോകം ഇന്ന് പകച്ചുനിൽക്കുകയാണ് ,'കൊറോണ' എന്ന കുഞ്ഞൻ വൈറസിന് മുൻപിൽ .കിരീടത്തിന്റ ആകൃതിയിലുള്ള ഒരു കുഞ്ഞൻ ജീവനില്ല വസ്തു പരത്തിയ ഭീതിയുടെ ആഘാതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ലോകം .ജാതി ,മതം ,വർണ ലിംഗ ഭേതമില്ലാത്തെ അത് ആളി പടരുകയാണ് .വല്യവാനോ ചെറിയവനോ എന്നില്ലാതെ അത് ഓരോ ജീവനെയും കവർന്നെടുക്കുകയാണ് .എന്തിനെയും 'ചെറുതായ് ' കണ്ട മനുഷ്യൻ ഒരു കുഞ്ഞൻ വൈറസിനെ 'വലുതായി ' കാണുന്നു ..........! കൂട്ടംതെറ്റിയ ഒരു കുഞ്ഞൻ ഉറുമ്പിനെ കൈവിരലുകളാൽ ഞെരുക്കി കൊല്ലുന്ന മർത്യൻ ,അതിലും സൂക്ഷ്മമായ ഒരു വൈറസിനു മുന്നിൽ പകച്ചുനിൽക്കുന്ന അതി ഭയാനകമായ അവസ്ഥ .രാജ്യവ്യാപ്തിക്കും സമ്പത്യത്തിനും വേണ്ടി മനുഷ്യൻ ചെയ്ത് യുദ്ധങ്ങളെക്കാൾ വലിയ ഒരു യുദ്ധമാണ് മനുഷ്യൻ ഇന്ന് നടത്തുന്നത് .എന്നാൽ ,അതൊരു രാജ്യത്തിനു വേണ്ടിയോ സമ്പത്യത്തിനു വേണ്ടിയോ അല്ല ; നേരെമറിച്ചു ആരോഗ്യത്തിന് വേണ്ടിയാണെന്ന് മാത്രം .'കാലം' എന്ന അധ്യാപകൻ ,'കൊറോണ ' എന്ന പുസ്തകത്തിലൂടെ മർത്യനു ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു .നാം വളരെ ചെറിയ കാലം കൊണ്ടു തന്നെ അവയൊക്കെ മനസ്സിലാക്കി പഠിക്കുകയും ചെയ്യ്തു .പ്രകൃതിക്കുമുന്നിൽ ഏവരും സമാനാണ് എന്ന് കാലം നമ്മെ വീണ്ടും പഠിപ്പിച്ചു .'ആരോഗ്യം 'മറന്ന് 'സമ്പാദ്യം ' കൂട്ടാനായി രാപകലില്ലാതെ നെട്ടോട്ടമോടിയവർ 'ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത് ' എന്ന് തിരിച്ചറിഞ്ഞുകൊണ്ട് വീടുകളിൽ 'രാപകൽ ' എണ്ണികൂട്ടികൊണ്ട് ജീവിതം തള്ളിനീക്കുന്നു .നാം കാലം പഠിപ്പിച്ച പാഠങ്ങൾ ഗ്രഹിച്ചു കഴിഞ്ഞു .ഇനി നാം ചെയ്യേണ്ടത് ഈ പാഠങ്ങളെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടുതന്നെ നമ്മുടെ ആരോഗ്യത്തിന് വേണ്ടി 'യുദ്ധം ' ചെയ്യുക എന്നതാണ് .ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല എന്ന് കരുതിയ വസൂരിയെയും ,പേവിഷ ബാധയെയും ,എബോളയെയും ,നിപയെയും തോൽപ്പിക്കാൻ നമ്മുക്ക് കഴിഞ്ഞെങ്കിൽ ,അതിലും ബലഹീനനായ ഈ ഇത്തിരിക്കുഞ്ഞൻ വൈറസിന്റെ പിടിയിൽ നിന്നും നമ്മുക്ക് നമ്മുടെ ആരോഗ്യത്തെയും ,ജീവനെയും , സമൂഹത്തെയും ,രാജ്യത്തെയും ,എന്തിനു ഈ ലോകത്തെ തന്നെ ചിലന്തി വലയിൽ കുരുങ്ങിയ ശലഭത്തെ ചിലന്തിയിൽ നിന്നു രക്ഷിക്കുന്നതുപോലെ നമ്മുക്ക് രക്ഷിക്കാനാകും .പക്ഷെ ,അതിനു നാം വ്യക്തി ശുചിത്വവും പാലിക്കണം ,സാമൂഹിക അകലം പാലിക്കണം എന്ന് മാത്രം . എങ്കിൽ നമുക്ക് നഷ്ടമായ ആ മനോഹര സുദിനങ്ങൾ തിരിച്ചുപിടിക്കാനാകും


നയന സജികുമാർ
9M ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ്,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം