വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം അനിവാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('Poem :പ്രതിരോധം അനിവാര്യം ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

Poem :പ്രതിരോധം അനിവാര്യം . വിനാശകാരിയാം വ്യാധിയെ- തടുക്കാൻ നമുക്കാകുമോ ? ഭീതി ലോകമെങ്ങുമാക്കും- ചങ്ങല നാം മുറിക്കുമോ ? മരണവുമായി മല്ലടിച്ച്- മനുഷൻ ജയിക്കുമോ ? പരിശ്രമങ്ങൾ അശ്രുവിൽ- അലിഞ്ഞുറഞ്ഞു തീരുമോ ? ശങ്കകൾ ഉയർന്നുപോയി- മാനവ മനസ്സുകളിൽ , അരുത് , സന്ദേഹമരുത് -ധൈര്യമെന്നുമൊപ്പമാണ് . രോഗമെന്നു ശ്രവിച്ചാലോ- തളർന്നിടില്ല നമ്മളാൽ. അധ്വാനം എന്നും ചോരയായി- അലിഞ്ഞിടുന്നു നമ്മളിൽ, സഫലമെന്നും ഊർജമായി- തെളിഞ്ഞിടുന്നു വെണ്മയിൽ. ദു:ഖബന്ധനാം മനസ്സിനെ- മുക്തി നൽകി വിട്ടിട്ടൂ,രോഗ ബന്ധനാം ദേഹമോ-അനിവാര്യം ആതുരസേവനം. തളർന്നിട്ടില്ല പകച്ചിട്ടില്ല- ഒരാളും ഒരിക്കലും . ഐക്യമാണ് ഞങ്ങളിൽ- ഊർജമായി നമ്മളിൽ . വികസിതമാം ആതുരാലയങ്ങൾ- നമ്മുടെ നാടിനും. പ്രതിരോധനം മറക്കരുത-തുതന്നെ അനിവാര്യവും. പ്രതിഷേധമെന്തിനു നമുക്ക്- പ്രതിരോധമല്ലേ നല്ലതും. രോഗമാം ശൃംഖല- മുറിച്ചിടും നമ്മളാൽ. പൊരുതുവിന് നാം പടയിൽ- ഐക്യമായി ജയിച്ചിടാൻ. ~Aamina. N , IX : O