സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം
അടൽ ടിങ്കറിങ്ങ് ലാബ് ഉത്ഘാടനം
വിദ്യാർത്ഥികളിലെ ശാസ്ത്രാവബോധം വളർത്താനും കുട്ടിശാസ്ത്രജ്ഞൻമാരാക്കുവാനുമായി കേന്ദ്ര സർക്കാരിന്റെ നിതി ആയോഗ് രൂപകൽപ്പനചെയ്ത അടൽ ടിങ്കരിങ്ങ് ലാബ് ഉത്ഘാടനം ചെയ്യപ്പെട്ടു. ബഹുമാനപ്പെട്ട മാവെലിക്കര എം പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ലാബിന്റെ ഉത്ഘാടനം നിർവഹിച്ചു . ഈ പദ്ധതിയിൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും 20 ലക്ഷം രൂപ ലഭിക്കും .
അദ്ധ്യാപകദിനാഘോഷം
മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ ഗുരു മരം ഒരുക്കി കൊണ്ടാണ് അദ്ധ്യാപക ദിനം കൊണ്ടാടിയത്.ഗുരുക്കൻമാരേയും വിദ്യാഭ്യാസത്തേയും കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങളും ആപ്തവാക്യങ്ങളും എഴുതിയ വർണ കാർഡുകളും വർണബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് ഗുരു മരം ഒരുക്കിയത്. അദ്ധ്യാപകരോടുള്ള ആദരവും തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുമാണ് ഗുരു മരത്തിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചത്.മരച്ചുവട്ടിൽ എത്തിച്ചേർന്ന അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി.പ്രിൻസിപ്പൽ സൂസൻ സാമുവൽ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, ഷൈനി തോമസ്, ബിന്ദു ആർ തമ്പി ,മഞ്ജു പി.വിശ്വനാഥ്, മേഴ്സി കോശി, ഡാനിയൽ ജോർജ്, പ്രശാന്ത് ജി., കെ.എൻ.മറിയാമ്മ, ബീന പി.സി., റീന ബേബി, സൂസൻ കെ.ജോർജ്, മേരി തോമസ്, അനിത വി.ലക്ഷ്മി, മിനി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഹൈസ്കൂൾ വിഭാഗം അധ്ധ്യാപകദിനാഘോഷം അസ്സംബ്ലിയോടെ ആയിരുന്നു. പ്രധമാദ്ധ്യാപിക ഷീബാ വർഗ്ഗീസ് അധ്യാപകദിനത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. ജമീലാ ബീബി ബി.എഡ് ട്രെയിനിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ അസ്സംബ്ലി നയിച്ചു. വിവിധ കലാപരിപാടികളും ക്വിസ്സും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രൻ പിള്ള അദ്ധ്യാപകദിന സന്ദേശം നൽകി.
പ്രളയക്കെടുതിയിൽ കൈത്താങ്ങായി സെന്റ്.ജോൺസ്
കരിപ്പുഴ മാവേലിക്കരയിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകേട്ട സെന്റ്.ജോൺസിലെ അധ്യാപകർ എച്ച് എമ്മിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് നൽകാൻഅരിയും മറ്റു സാധനങ്ങളുമായി ഒരു കൈത്താങ്ങാകാൻ 17/08/2018 ന് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. സന്ദർശിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളൊക്കെ പ്രളയജലം വിഴുങ്ങാൻ പോവുന്നു. സധനവിതരണം മാറ്റിവച്ച് അധ്യാപകർ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ക്യാമ്പുകളിൽ അകപ്പെട്ടവരെ ഉയർന്ന് സ്ഥലത്ത് നിലകൊള്ളുന്ന സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് കൊണ്ടുവന്നു. മൂന്നു ക്യാമ്പുകളിലായി താമസിച്ചിരുന്ന 1200 ഇൽ പരം ദുരിതബാധിതർക്ക് ഒരൊറ്റ രാത്രികൊണ്ട് താങ്ങായി തണലായി സെന്റ്.ജോൺസ്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 14 ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ്, അദ്ധ്യാപകരായ ബിനു ശാമുവേൽ, ജിബി.കെ.ജോൺ, വർഗ്ഗീസ് പോത്തൻ,സന്തോഷ് ജോസഫ്, രാജി ആർ, ബിനിത, ബിബി, എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചു. എല്ലാ ദിവസവും സ്കൂൾ മാനെജരും സെന്റ്.ജോൺസ് വലിയപള്ളി വികാരിയും രാവിലെ മുതൽ രാവേറുന്നവരെ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപ്രതരായി. വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ 14 ദിവസം ക്യാമ്പ് പ്രവർത്തിച്ചു. തിരുവോണദിവസം അത്തപ്പൂക്കളമിട്ടും ഓണസദ്യയുണ്ടും ഓണക്കളികളുമായി നടത്തിയ ആഘോഷങ്ങൾ ദുരിതബാധിതറർക്ക് തെല്ല് ആശ്വാസം നൽകി. ക്യാമ്പിലെത്തിയ മുഴുവൻ സാധനങ്ങളും ദുരിതബാധിതർക്ക് നൽകി. 29/08/2018 ന് ക്യാമ്പ് അവസാനിച്ചു.
ക്ലബ്ബ് ഉത്ഘാടനം
13/08/2018
ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ഉത്ഘാടനം ചെയ്തു
ജനറൽ ബോഡി
10/07/2018
പി.റ്റി.എ ജനറൽ ബോഡി'
പെൺകുട്ടി
07/07/2018
പെൺകുട്ടികൾക്ക് ശുചിത്വ ആരോഗ്യ പരിപാലനത്തെകുറിച്ച് ക്ലാസ്സ് നടത്തി. വെൻഡിങ്ങ് മഷീൻ ഇൻസിനുവേറ്റർ എന്നിവ ഉത്ഘാടനം നടത്തി.
സയൻസ് ക്ലബ്ബ്
06/07/2018 ൻ ശാസ്ത്ര ക്ലബ്ബിന്റേയും ഊർജ്ജ ക്ലബ്ബിന്റേയും ഉത്ഘാടനം നടന്നു.
വായനാ ദിനം
05/07/2018
വായനാദിനത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളി നടത്തി. വിദ്യാരമ്ഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ചേർന്നു
ക്ലാസ്സ് പി.റ്റി.എ
26/06/2018 മുതൽ 28/06/2018 വരെ ക്ലാസ്സ് പി.റ്റിഎ കൾ ചേർന്നു. ഓരോ ക്ലാസ്സിൽ നിന്നും എക്സിക്ക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
ലോക പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിച്ചു.വിവിധ ക്ലബ്ബുകൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ വളപ്പിലും പരിസരങ്ങളിലും നടുകയും ചെയ്തു.
കൗൺസലിങ്ങ് ക്ലാസ്സ്
02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു.
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു.