W:aksharaviriksham related poem about corona

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 4 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43038 (സംവാദം | സംഭാവനകൾ) ('കോ വി ഡ്‌ കൈകൾ കഴുകാം,കരുതിയിരിക്കാം കോറോണ ഭീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോ വി ഡ്‌ കൈകൾ കഴുകാം,കരുതിയിരിക്കാം കോറോണ ഭീതി പരത്തി തുടങ്ങി ലോകം മുഴുവൻ പതറി പതുങ്ങി ലോക്ക്‌ ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി

മഹാമാരിയായി മഹാവ്യാധിയെത്തി മരണത്തിൻ കാലൊച്ച അരികത്തെത്തി അകലാം ചെറുക്കാം അകറ്റിമാറ്റാം അയലുകൾ കൈപ്പാടകലത്തുനിർത്താം

മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം

ഈ മഹാമാരിയും പെയ്തു മണ്ണടിയും ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും ഒറ്റയായ്‌ നിന്നു ഒരുമിച്ചെതിർക്കാം ഒറ്റയ്ക്കൊറ്റയ്ക്ക്‌ പൊരുതി മുന്നേറാം

അരുൺ രാജ്‌ ജെ.എസ്‌ 9 എ ഗവർമ്മെന്റ്‌ വി & എച്ച്‌.എസ്‌.എസ്‌ വട്ടിയൂർക്കാവ്‌

"https://schoolwiki.in/index.php?title=W:aksharaviriksham_related_poem_about_corona&oldid=699486" എന്ന താളിൽനിന്ന് ശേഖരിച്ചത്