ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2018-20
ലിറ്റിൽ കൈറ്റ്സ് 2019-2020
ഇൻസ്റ്റലേഷൻ ക്യാമ്പ്
=ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.=
ഹെൽപ്പ് ഡസ്ക്ക്
എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി.
ഇ കോർണർ
അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസുമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു.
ഡിജിറ്റൽ പൂക്കളം 2019
സമ്മാനാർഹമായ പൂക്കളങ്ങൾ
![](/images/thumb/9/9f/47064-kkd-dp-2019-4.png/300px-47064-kkd-dp-2019-4.png)