ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം

01:59, 14 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- D.M.H.S PAISAKARY (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '' == 'ചരിത്രവഴികളിലൂടെ == ''' കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത…)

'ചരിത്രവഴികളിലൂടെ


കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്ത്, കുടക് ഗിരി നിരകളുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുകുടിയേറ്റ ഗ്രാമമാണ് പൈസക്കരി. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച, വിദ്യാഭ്യാസത്തിലൂടെ മാത്രമേ കരഗതമാകൂ എന്ന് ബോദ്യമുണ്ടായിരുന്ന കുടിയേറ്റ പിതാക്കന്മാര്‍ പളളിയും പളളിക്കൂടവും സ്വായത്തമാക്കാനാണ് പ്രഥമത ശ്രമിച്ചത്.സംഘടിത കുടിയേറ്റം ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് 1952 -ല്‍ പ്രൈമറി സ്ക്കൂളിനുവേണ്ട അംഗീകാരം നേടി പ്രവര്‍ത്തനം തുടങ്ങി.ഇതിനായി അന്നത്തെ ജനത അനുഭവിച്ച ക്ലേശങ്ങള്‍ വിവരണാതീതമാണ്. അപ്പോഴും ഹൈസ്ക്കുള്‍ വിദ്യാഭ്യാസം വിദൂരസ്വപ്നമായി അവശേഷിച്ചു. വളരെ ചുരുക്കം കുട്ടികള്‍ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ല്‍ ചെമ്പേരിയില്‍ ഹൈസ്ക്കുള്‍ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയില്‍ പോയി വരാന്‍ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ല്‍ പയ്യാവൂരില്‍ ഹൈസ്ക്കുള്‍ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാന്‍ പ്രയാസം നേരിട്ടു. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തില്‍ തന്നെ അവസാനിച്ചു.