ഡി.യു.എച്ച്.എസ്. പാണക്കാട്
| ഡി.യു.എച്ച്.എസ്. പാണക്കാട് | |
|---|---|
| വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-01-2010 | ഡി.യു.എച്ച്.എസ്. പാണക്കാട് |
മലപ്പുറം ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ പ്രസിദ്ധമായ പാണക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1979 ജൂണ്‍ മാസം ബഹുമാന്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. തികച്ചും ശാന്തവും ഗ്രാമാന്തരീക്ഷം നിറയുന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1979 ജൂണില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍ 2000 മാര്‍ച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനം അതിന്റെ യശസ്സ് ഉയര്‍ത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
1979 രണ്ടു കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികള്‍ സ്കൂളില്‍ ഉണ്ട്. 6 ക്ലാസ് റൂമുകള്‍ വൈദ്യുതീകരിച്ചതാണ്. കുട്ടികള്‍ക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് എപ്പോഴും തയ്യാറാണ്. ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
126 വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ വിദ്യാരംഗം സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂള് ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 1979 -ജൂണില്‍ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോള്‍ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേല്‍നോട്ടത്തില്‍ പുരോഗതി പ്രാപിച്ചു വരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പാണക്കാട് ഹമിദലി ശിഹാബ് തങ്ങള്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍
വഴികാട്ടി
11.071469, 76.077017, MMET HS Melmuri 11.058136, 76.043243 DUHS Panakkad </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.