ജി.എൽ.പി.എസ് തരിശ്/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി .

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം

എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട്



രണ്ടാം ക്ലാസ്സ്‌..

 പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്‌, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി. 

മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്

ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക്  നിർമ്മാണം 

നാലാംക്ലാസ്സ് നൂറു മേനി

Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 5 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ.

പരുന്താട്ടം

ഒരു കുട്ടിയുടെ അനുഭവ കുറിപ്പ് നാട്ടു നന്മകൾ കാത്തു സൂക്ഷിക്കുന്ന സേ ത്വേട്ടന്റെ വീട്ടിലേക്കായിരുന്നു നാലാം ക്ലാസിലെ കുഞ്ഞുങ്ങളോടൊപ്പം ഫീൽഡ് ട്രിപ്പ് നടത്തിയത്.

പഴയ കാല കാർഷികോപകരണങ്ങളായ കരി, നുകം ഊർച്ച മരം, കുന്താണി ഉരൽ, നാരായം തുടങ്ങിയവ സേത്വേട്ടൻ കുട്ടികൾക്കായി പരിചയപ്പെടുത്തി. എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നും അദ്ദേഹം കുട്ടികൾക്കായി നന്നായി വിശദീകരിച്ചു... പ്ലാസ്റ്ററിക് കുപ്പിയിൽ ചെളി നിറച്ച് അതിൽ വിളയിച്ചെടുത്ത നെന്മണികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. തൊട്ടടുത്ത വീട്ടിലെ പത്തായവും കണ്ട് ആ ഗൃഹനാഥൻ പങ്കുവെച്ച ഓർമ്മകളും ... എല്ലാം നെഞ്ചേറ്റിഞങ്ങൾ മടങ്ങി.

അവിസ്മരണീയ ഈ പഠനാനുഭവം എത്രമാത്രം കാര്യക്ഷമമായിരുന്നു.....!

(4ാം ക്ലാസിലെ ഒരു കൊച്ചു മിടുക്കി ഫാത്തിമ നിസ്ബ ഈ പoനാനുഭവം വിവരിക്കുന്നു )