എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskklm (സംവാദം | സംഭാവനകൾ)
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം
വിലാസം
കൂത്താട്ടുകുളം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2010Hskklm

കൂത്താട്ടുകുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്താട്ടുകുളം ഹൈസ്ക്കൂള്‍. അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി 1936-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം 1936 ല്‍ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ പോപ്പുലര്‍ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതര്‍ക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം എന്നപേരില്‍ ഈ സ്‌ക്കൂള്‍ സ്ഥാപിക്കുകയും ചെയ്‌തു. 1942 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1952 ല്‍ ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തുകയും 1954 ല്‍ ആദ്യത്തെ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു. ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകര്‍ സര്‍വ്വശ്രീ എന്‍. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണന്‍ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, ഏ. കെ. കേശവന്‍ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരന്‍ നായര്‍, കെ. ജെ. സ്‌കറിയ, മാണി പീറ്റര്‍, എന്‍. പി. ചുമ്മാര്‍ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരില്‍ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ ശ്രീ. സി. എന്‍. കുട്ടപ്പന്‍, കെ. എന്‍. ഗോപാലകൃഷ്‌ണന്‍ നായര്‍, ആര്‍. എസ്‌. പൊതുവാള്‍, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എന്‍., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവര്‍. ഇതില്‍ ശ്രീ. സി. എന്‍. കുട്ടപ്പന്‍ 1977 ല്‍ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌. ഈ സ്‌ക്കുളില്‍ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എന്‍. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളില്‍ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു. കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂള്‍ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂള്‍ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്‌.

ഭൗതികസൗകര്യങ്ങള്‍

അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുന്‍ഭാഗത്ത് ബാറ്റ്മിന്റന്‍ കോര്‍ട്ടും വോളി ബോള്‍ കോര്‍ട്ടും ഉണ്ട്.

ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടര്‍ ലാബ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലാബിലും മള്‍ട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വര്‍ഷത്തില്‍ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവന്‍ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

ഹൈസ്‌ക്കൂള്‍, കൂത്താട്ടുകുളം

ആമുഖം

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം 1936 ല്‍ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ പോപ്പുലര്‍ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതര്‍ക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം എന്നപേരില്‍ ഈ സ്‌ക്കൂള്‍ സ്ഥാപിക്കുകയും ചെയ്‌തു. 1942 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1952 ല്‍ ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തുകയും 1954 ല്‍ ആദ്യത്തെ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു. ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകര്‍ സര്‍വ്വശ്രീ എന്‍. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണന്‍ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, ഏ. കെ. കേശവന്‍ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരന്‍ നായര്‍, കെ. ജെ. സ്‌കറിയ, മാണി പീറ്റര്‍, എന്‍. പി. ചുമ്മാര്‍ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരില്‍ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ ശ്രീ. സി. എന്‍. കുട്ടപ്പന്‍, കെ. എന്‍. ഗോപാലകൃഷ്‌ണന്‍ നായര്‍, ആര്‍. എസ്‌. പൊതുവാള്‍, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എന്‍., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവര്‍. ഇതില്‍ ശ്രീ. സി. എന്‍. കുട്ടപ്പന്‍ 1977 ല്‍ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌. ഈ സ്‌ക്കുളില്‍ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എന്‍. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളില്‍ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു. കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂള്‍ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂള്‍ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഹൈസ്‌ക്കൂള്‍, കൂത്താട്ടുകുളം