ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്,

Schoolwiki സംരംഭത്തിൽ നിന്ന്

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അടൽ ടിങ്കറിംഗ് ലാബ്

ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023

"അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. 6മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തന സ്ഥലമാണ് അടൽ ടിങ്കറിംഗ് ലാബ്. സ്വയം പ്രവർ‍‌‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകളും സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3Dപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് അടൽ ടിങ്കറിംഗ് ലാബ്. 2020ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് NITI അയോഗിലൂടെ അടൽ ഇന്നവേഷൻ മിഷൻ(AIM) സ്ഥാപിച്ചു. ടിങ്കറിംഗ് ലാബുകൾ നടപ്പിലാക്കുന്നത് ഇവരാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയിയുടെ ബഹുമാനാർത്ഥമാണ് ഈ ലാബുകൾ അടൽ ടിങ്കറിംഗ് ലാബ് എന്നറിയപ്പെടുന്നത്. മേന്മകൾ

  • കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടം.
  • സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം, ഇവയിലെ

ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം.

  • പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം.
  • ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം.

സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ്. പ്രവർത്തനങ്ങൾ

  • വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം
  • വർക്ക് ഷോപ്പുകൾ
  • സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ
  • എക്സിബിഷനുകൾ
  • അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ
          ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ്  പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവ‍ഞ്ചൂർ രാധാക‍ഷ്ണൻ സ്വിച്ച് ഓൺ  കർമ്മവും നിർവഹിച്ചു. 
        5 മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക്  ഈ ലാ‌ബ്  പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ്  മീനു മറിയം ചാണ്ടിയുടെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജിന്റ മെർലിൻ ജയിംസ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു.
         
       തോംസൺ ഇലക്ട്രോണിക്സ് കൊച്ചിൻ ആണ് വെൻഡർ. സൃഷ്ടി റോബോട്ടിക്സ്  ക്ലാസ്സുകൾ ന‍ത്തുന്നു. മെന്ററായി സനില സേവനമനുഷ്ഠിക്കുന്നു.

ക്രമമായ പരിശീലനം

മാസത്തിൽ‍ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ ന‍ത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു

നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019

നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ വെച്ച് 18,19 സെപ്റ്റംബറിൽ നടന്നു. ഗവ.യു.പി എസ് പള്ളം. ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ്,ബുക്കാനൻഗേൾസ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ നിന്നും 50കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നവേഷൻ സെൽ ഐ.ഐ.ടി ബോംബെയും റോബോകാർട്ടും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

കമ്മ്യൂണിറ്റി ഡേ

2019 മെയ് 8 ാം തീയതി അടൽ ടിങ്കറിംഗ് കമ്മ്യൂണിറ്റി ഡേ ആചരിച്ചു ബിഷപ്പ് സ്പീച്ച് ലി വിദ്യാപീഠ്, ഗവ. യുപിഎസ് പള്ളം, ബിഐഎൽപി പള്ളം, എന്നീ സ്ക്കകൂളുകളിൽ നിന്നായി 30 പേർ പങ്കെടുത്തു. സൃഷ്ടി റോബോട്ടിക്സ് കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി.

റോബോട്ടിക്സ് വർക്ക്ഷോപ്പും പ്രദർശനവും

ഫെബ്രുവരി 2,3 തീയതികളിൽവർക്ക്ഷോപ്പും 5 ാം തീയതി പ്രദർശനവും നടത്തി. എയ്സ്റ്റർ റോബോട്ടിക്സ് ക്ലാസ്സുകൾ എടുത്തു . 60 കുുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചു. കുുട്ടികൾ നിർമ്മിച്ച റോബോട്ടുകളുടെ പ്രദര്ശനം ,പ്രവർത്തനം ഇവ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമീപസ്ക്കൂളുകളിൽനിന്നും കുട്ടികൾ പ്രദർശനംകാണുവാൻ എത്തി.

ബുക്കാനൻ ഊർജസ്വരാജ് പദ്ധതി

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർ‍ന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഒരു സമൂഹത്തിന് ആവശ്യമായ ഊർജം സ്വയം നിർമ്മിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഊർജസ്വരാജ്. വൈദ്യുതനിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ സോളാർ ലാമ്പുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ മഹാത്മാഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കുന്നു. AMG തത്വത്തെ അടിസ്ഥാനമാക്കിയാണ് ഊർജസ്വരാജ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. A- Avoiding the energy needs if they can be avoided (ഊർജ ആവശ്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക), M- Minimizing the energy needs if they can be minimized (ഊർജആവശ്യങ്ങൾ കഴിയുമെങ്കിൽ കുറയ്ക്കുക), G- Generating the energy by oneself (ഊർജം സ്വയം നിർമ്മിക്കുക) എന്നതാണ് AMG തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. സോളാർ ലാമ്പ് നിർമ്മിക്കുകയും അവ പ്രകാശിപ്പിച്ചുകൊണ്ട് സമൂഹത്തിന് ഗാന്ധിജിയുടെ 'പൂർണസ്വരാജ് ' എന്ന സന്ദേശം നൽകുക, കുട്ടികളിലൂടെ സമൂഹത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോഭവനത്തിലും ഒരു സോളാർ ലാമ്പ് എത്തിക്കുന്നതിലൂടെ സോളാർ ഉപകരണങ്ങളുടെ സാദ്ധ്യതകൾ ജനങ്ങൾ തിരിച്ചറിയുന്നു. കുട്ടികൾ സ്വയം ലാമ്പുകൾ നിർമ്മിക്കുന്നതിലൂടെ തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നു, ടെക്നോളജി പരിചയപ്പെടുന്നു. പരിസ്ഥിതിയെ മലിനീകരിക്കുന്ന ഇന്ധനങ്ങളുടെ ഉപയോഗം‍ കുറച്ച് പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.

ഭൂമിക്കും വരുംതലമുറയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് ഊർജസ്വരാജ് പദ്ധതിയിലൂടെ ഊർജം നിർമ്മിക്കുന്നത്. സോളാർ ഊർജ ലാമ്പ്കിറ്റ് ഉപയോഗിച്ചാണ് സോളാർ ലാമ്പുകൾ നിർമ്മിക്കുന്നത്. പ്രതിദിനം 5-6 മണിക്കൂറുകൾ പ്രവർത്തിക്കുവാൻ കഴിവുള്ള ലാമ്പുകളാണ് ഇവ.

ഗാലറി

ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം
ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്
ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് കമ്മ്യൂണിറ്റി ഡേ
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് കമ്മ്യൂണിറ്റി ഡേ
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് റോബോട്ടിക്സ് എക്സിബിഷൻ
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് റോബോട്ടിക്സ് എക്സിബിഷൻ
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് റോബോട്ടിക്സ് എക്സിബിഷൻ
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് റോബോട്ടിക്സ് എക്സിബിഷൻ

ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം

ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം switched on by Thiruvanchoor Radhakrishnan
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം opened by Rev. Thomas Paikad
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം

അടൽ ടിങ്കറിംഗ് ലാബ്

ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും

അടൽ ടിങ്കറിംഗ് ലാബ് അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ