Schoolwiki:കാര്യനിർ‌വാഹകർ

Schoolwiki സംരംഭത്തിൽ നിന്ന്
05:44, 10 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

സിസോപ്പുകള്‍

വിക്കിപീഡിയരില്‍ കണ്ടുവരുന്ന ഉപവിഭാഗമാണ് സിസോപ്പുകള്‍.വിക്കിപീഡിയരില്‍ ചിലരെ കാര്യനിര്‍വ്വാഹകര്‍ (സിസോപ്പുകള്‍) ആയി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. വിക്കിപീഡിയയില്‍ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് സിസോപ്പുകളുടെ പ്രധാന ജോലി. വിക്കിപീഡിയര്‍ തങ്ങളുടെ ഇടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താന്‍ കഴിയാത്ത രീതിയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള താളുകളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള സിസോപ്പുകളെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആള്‍ക്കാരെ കണ്ടെത്തിയാല്‍ അവരെ തടയേണ്ട ചുമതലയും സിസോപ്പുകള്‍ക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് സിസോപ്പുകള്‍. അതിനുപുറമേ സാധാരണ വിക്കിപീഡിയര്‍ ചെയ്യുന്നതെന്തും ഇവര്‍ക്കും വിധിച്ചിരിക്കുന്നു.

"https://schoolwiki.in/index.php?title=Schoolwiki:കാര്യനിർ‌വാഹകർ&oldid=67450" എന്ന താളിൽനിന്ന് ശേഖരിച്ചത്