Schoolwiki:ബ്യൂറോക്രാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
05:35, 10 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകള്‍. ഇവരേയും മറ്റു വിക്കിപീഡിയര്‍ നിയോഗിച്ചിരിക്കുന്നതാണ്. വൃത്തിയാക്കല്‍, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികള്‍ക്കു പുറമേ വിക്കിപീഡിയര്‍ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തില്‍ മാറ്റുക, മേസ്തിരിപ്പണിയായ വിക്കിപീഡിയയുടെ സ്രോതസ്സ് രൂപത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകള്‍ ചെയ്യുന്നു.

ബ്യൂറോക്രാറ്റുകളെന്നാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ സാങ്കേതിക യോഗ്യതയുള്ള വിക്കിപീഡിയ ഉപയോക്താക്കള്‍ ആകുന്നു:

   * മറ്റു ഉപയോക്താക്കളെ കാര്യനിര്‍വാഹകരായോ (സിസോപ്പ്‌) അല്ലെങ്കില്‍ ബ്യൂറോക്രാറ്റ്‌ പദവിയിലേക്കോ സ്ഥാനകയറ്റം നല്‍കുക.
   * ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്‌) പദവിക്ക്‌ അനുമതി നല്‍കുകയും പിന്‍വലിക്കുകയും ചെയ്യുക.
   * ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക.
"https://schoolwiki.in/index.php?title=Schoolwiki:ബ്യൂറോക്രാറ്റ്&oldid=67445" എന്ന താളിൽനിന്ന് ശേഖരിച്ചത്