ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 29 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13109 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്മാർട്ടാകുന്നു...GMRHSS കണ്ണൂർ.

പ്രമാണം:13109diet1.jpg
പ്രമാണം:13109diet2.jpg

ഡയറ്റ് കണ്ണൂരിന്റെ നേതൃത്വത്തിൽ GMRS വിദ്യാലയത്തിൽ നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പും സ്കൂൾ കൃഷി ക്ലബ്ബിന്റെ പച്ചക്കറി വിളവെടുപ്പും കായികതാരങ്ങൾക്കുള്ള ട്രോഫി വിതരണവും ശ്രീ TV രാജേഷ് MLA നിർവഹിച്ചു. സാമ്പത്തികമുൾപ്പെടെ ക്രിയാത്മക നിർദേശങ്ങളും വാഗ്ദാനങ്ങളും നൽകുകയും ചെയ്തു.വിദ്യാലയത്തെ ഘട്ടം ഘട്ട മായി ലോകോത്തര നിലവരത്തിലേക്കുയർത്തുന്നതിനുള്ള കർമ പദ്ധതി തയ്യാറാക്കി ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രവർത്തനം നൽകണം എന്നും സ്പോർട്സിന് മാത്രമായ് പ്രത്യേക പാക്കേജ് ഉണ്ടാക്കാമെന്നും MLA പറഞ്ഞു. പരിപാടിയിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനക്കീൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീ KM കൃഷ്ണദാസ് (ഡയറ്റ് പ്രിൻസിപ്പൽ,)മുഖ്യ പ്രഭാഷണം നടത്തി .ഗണിതം മധുരം.,രസകരമായ ഇംഗ്ലീഷ്,കളിയും കാര്യവും, ശാസ്ത്ര സായാഹ്നം., രചനോസവം. സർഗ്ഗവേള തുടങ്ങി അക്കാദമികവും സര്ഗാത്മകവുമായ ഉള്ളടക്കമാണ് ക്യാമ്പിലുള്ളതെന്ന് ശ്രീ. രമേശൻ കടൂർ (ഡയറ്റ് സീനിയർ ലക്ചറർ) വിശദീകരിച്ചു.ശ്രീ.VV ചന്ദ്രൻ(പട്ടുവം ഗ്രാമപഞ്ചായത്ത് മെമ്പർ)ശ്രീമതി.ബിന്ദു കെ (സീനിയർ സൂപ്രണ്ട്),ജയേഷ് .കെ (BPO തളിപ്പറമ്പ്),മുരളീധരൻ. A. M(സ്റ്റാഫ് സെക്രട്ടറി),ശ്രീമതി.ബ്രിജിത K. ബാലൻ എന്നിവർ സംസാരിച്ചു. ശ്രീ S. K. ജയദേവൻ,Dr. k p. രാജേഷ് (ഡയറ്റ് സീനിയർ ലകചർ),E V സന്തോഷ്,ഉണ്ണികൃഷ്ണൻ,രാകേഷ് ,എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.മധു മാസ്റ്റർ.ശ്രീനിവാസൻ മാസ്റ്റർ,നിഷ ടീച്ചർ, ഗീത ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ശ്രീ E K ഗോവിന്ദൻ (പ്രിൻസിപ്പാൾ) സ്വാഗതവും.ശ്രീമതി. സവിത .P (ഹെഡ്‌മിസ്രസ്)നന്ദിയും പറഞ്ഞു