സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്

21:00, 8 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsvel (സംവാദം | സംഭാവനകൾ)


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2010Sphsvel



ചരിത്രം

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂള്‍ 1937-ല്‍ സ്ഥാപിതമായി. വെളിയനാട്ടില്‍ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ ഇന്നത്തെ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ ലോവര്‍ സെക്കന്ററി സ്‌കൂളായി പ്രവര്‍ത്തിച്ചുവരുമ്പോള്‍ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂള്‍ വാങ്ങിയത്‌. ശ്രീ. കുര്യന്‍ തളിയച്ചിറയില്‍ നിന്ന്‌ സ്‌കൂള്‍ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചന്‍, കൂട്ടപ്ലാക്കില്‍ കുഞ്ഞുവര്‍ക്കി, പെരിങ്ങേലില്‍ ജോസഫ്‌ സാര്‍, ശ്രീ. ടി.ജെ. പീറ്റര്‍ സാര്‍ എന്നിവരുടെ ഉത്സാഹത്താല്‍ 1942 ല്‍ പണികള്‍ പൂര്‍ത്തിയാക്കി. 1948 ല്‍ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദര്‍ശിക്കുകയും ഈ സ്‌കൂള്‍ ഒരു ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിച്ചുതുടങ്ങി. 1952 ല്‍ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പഠനം പൂര്‍ത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പില്‍ ആദ്യബാച്ചില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയര്‍മാര്‍, ഡോക്‌ടര്‍മാര്‍, ശാസ്‌ത്രജ്ഞന്മാര്‍, ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഈ വിദ്യാലയം മികവ്‌ പുലര്‍ത്തുന്നുണ്ട്‌. 2003 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 581 മാര്‍ക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തില്‍ 8-ാം റാങ്ക്‌ നേടി. 2004-5 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ലാ കലോത്സവം ഈ സ്‌കൂളില്‍ വച്ച്‌ നാടിന്റെ ഉത്സവമാക്കി നടത്തുകയുണ്ടായി. 2002-03 അധ്യയനവര്‍ഷം സ്‌കൂള്‍ വികസനസമിതി ലോക്കല്‍ മാനേജര്‍ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മനോഹരമായ ഗ്രൗണ്ട്‌, നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍. 2007-08 അധ്യയന വര്‍ഷം പാഠ്യപാഠ്യേതര രംഗത്ത്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌ എസ്‌.എസ്‌.എല്‍.സി. എല്ലാ വിഷയത്തിനും എ+ നേടിയ അനില തോമസ്‌, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളിക്ക്‌ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച പി.എ. അഖില്‍, സംസ്ഥാന കായികമേളയില്‍ സബ്‌ജൂനിയര്‍ ബോയ്‌സില്‍ 5-ാം സ്ഥാനത്തെത്തിയ അജിത്ത്‌ അശോകന്‍, സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ സി ഗ്രേഡ്‌ നേടിയ റിയ രാജു എന്നിവര്‍ സ്‌കൂളിന്റെ യശസ്സുയര്‍ത്തിയവരാണ്‌. ഇപ്പോള്‍ മൂവാറ്റുപുഴ രൂപത കോര്‍പ്പറേറ്റ്‌ മാനേജര്‍ റവ. ഫാ. വില്‍സണ്‍ വേലിയ്‌ക്കകത്തും പ്രധാനാധ്യാപിക ശ്രീമതി. കെ.കെ. മറിയക്കുട്ടിയുമാണ്‌. 5 മുതല്‍ 10 വരെ 16 ഡിവിഷനുകളിലായി 535 വിദ്യാര്‍ത്ഥികളുള്ള ഈ സ്‌കൂള്‍ +2 കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി കാത്ത്‌ കഴിയുകയാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍ വെളിയനാട്‌

പ്രമാണം:ST PAUL'S HS VELIYANADU.jpg

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍ വെളിയനാട്‌