ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം (സംവാദം | സംഭാവനകൾ) ('2019-20 പ്രവേശനോത്സവം 2019 20 അധ്യയനവർഷത്തെ പ്രവേശനോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019-20 പ്രവേശനോത്സവം 2019 20 അധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമമായി നടത്തപ്പെട്ടു .ടുസ്കൂളും പരിസരവും അക്ഷര കാർഡുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചു .PTAഅംഗങ്ങഴുടെയും,കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമായിരുന്നു അതിനുപിന്നിൽ. PTA PRESEDENT ശ്രീപ്രസാദ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ശ്രീകുമാർ സ്വാഗതം ആശംസിച്ചു .ആദരണീയനായ എംഎൽഎ ശ്രീ നൗഷാദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു .കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കുന്നതിന്റെ മെച്ചം, ഇപ്പോഴുള്ള ഹൈഡ് വിദ്യാലയ സൗകര്യങ്ങൾ എന്നിവയെപ്പറ്റി അദ്ദേഹം വിശദമായി സംസാരിച്ചു .നവാഗതരായ കുട്ടികളെ അക്ഷര തൊപ്പി അണിയിച്ചു സ്വീകരിച്ചു .സ്കൂൾ സൊസൈറ്റി ചാർജ്ജുള്ള അധ്യാപിക ഷൈലജ ടീച്ചറിന്റെ വകയായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. എൽഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ ചടങ്ങിൽ ആദരിച്ചു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് കൗൺസിലർ ,PTA,MPTA അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തുസംസാരിച്ചു. യോഗം നടപടികൾക്കുശേഷം ലഡു വിതരണം ചെയ്തു. തുടർന്ന് ക്ലാസ് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് ആനയിച്ചു. ആദ്യദിവസംതന്നെ സമൃദ്ധമായ ഉച്ച ഭക്ഷണവും കുട്ടികൾക്ക് നൽകി . പ്രവേശനോത്സവം വമ്പൻ വിജയമായിരുന്നു.