ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക പി റ്റി എ പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് മദർ പി റ്റി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി 'എന്ന വിഷയത്തിൽ യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.കുട്ടി കളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി വിതരണം നടന്നു.

പതാക ഉയർത്തുന്ന പ്രഥമാധ്യാപിക ശ്രീമതി ലൈല

സ്വാതന്ത്ര്യദിനം(2019-20)

സ്വാതന്ത്ര്യദിനാഘോഷം 2019-20
"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനം&oldid=652320" എന്ന താളിൽനിന്ന് ശേഖരിച്ചത്