സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019-20-ലെ പ്രവർത്തനങ്ങൾ

LED ബൾബ് നിർമാണ പരിശീലനം .

ചേരാനല്ലൂർ. അൽഫാറൂഖിയ ഹയർ സെക്കന്ററി സ്കൂൾ " നല്ലപാഠം" യൂണിറ്റിന്റെ നേതൃത്വത്തിൽ LED ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു.സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഏതെങ്കിലും പത്ത് സ്വയംതൊഴിൽ പരിശീലനം നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആവിഷ്കരിച്ച "പത്തിനൊപ്പം പത്ത് തൊഴിൽ" എന്ന പദ്ധതിയുടെ കീഴിലാണ് ബൾബ് നിർമാണ പരിശീലനം നൽകിയത്. 100 ബൾബുകളാണ് ആദ്യഘട്ടത്തിൽ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമിച്ചത്.തുടർന്ന് സ്കൂളിന്റെ പേരും എംബ്ലവും ചേർത്ത ഗുണമേന്മയുമുള്ള ബൾബുകൾ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരുന്നു.രണ്ടാം ഘട്ടത്തിൽ രക്ഷിതാക്കൾക്കും, സന്നദ്ധ സംഘടനകൾക്കുo നിർമാണ പരിശീലനം നൽകാനും തീരുമാനിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്ക് മനോഹർ MB, നിയാസ്. UA, റഫീഖ് ചേന്ദാം പള്ളി, സുമേഷ് KC,ജലീൽ പള്ളിക്കര, എന്നിവർ നേതൃത്വം നൽകി

independence day.

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കെ.പി.സുശീല. ടി. സുരേഷ് ബാബു.പി-എൻ.കലശൻ, കെ .പി.മുബശിർ, ബി .എഡ്. അധ്യാപ വിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.