എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


അക്കാദമിക പ്രവർത്തനങ്ങൾ2019-20


വായനാവാരാഘോഷം

ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. വായനാദിനത്തോടനുബന്ധിച്ച് സന്ദേശം, അസംബ്ലി, തെരഞ്ഞെടുത്ത പുസ്തകത്തിനുള്ള വായന, കവിതാപാരായണം തുടങ്ങിയവ നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. ക്ലാസുകളിൽ വായനാമൂലകൾ തയ്യാറാക്കി ഓരോ ക്ലാസിലേയ്ക്കും പുസ്തകങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേളയും സ്കൂളിൽ സംഘടിപ്പിച്ചു.

പ്രവർത്തി പഠനം

ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ മാനവശേഷി ആണല്ലോ. ഈ ശക്തി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടി പരതയും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചാൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതിയിലേക്ക് വരുകയുള്ളൂ. ഇങ്ങനെ പുരോഗതിയിലേക്ക് ഉയരാൻ സമൂഹത്തിൽ പ്രയോജനപ്രദമായ സേവനങ്ങളോ ഉൽപ്പന്ന നിർമ്മിതിയോ പഠിക്കണം. ഇതിനായി നടത്തുന്ന പഠന പ്രവർത്തനമാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ മാനവശേഷി വികസനം മാത്രമല്ല ലക്ഷ്യമിടുന്നത്. അസംസ്കൃതവസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ കുട്ടികൾ നേടുന്നു. മെച്ചപ്പെട്ട തൊഴിൽ ചെയ്യുവാനും അതുവഴി മാനസികോല്ലാസം കൈവരിക്കാനും കുട്ടികൾക്കു കഴിയുന്നു. ഇതുവഴി പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളരാനും തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിക്കാനും സാമൂഹിക ബന്ധം മെച്ചപ്പെടാനും സഹകരണ മനോഭാവം വളരാനും ഇടയാവുകയും ചെയ്യുന്നു

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർഥികളുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി എന്ന സംഘടന പ്രവർത്തിക്കുന്നത് .എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്കായി ശില്പശാല സംഘടിപ്പിക്കുകയും പ്രമുഖ വ്യക്തികളെ കൊണ്ട് കഥ, കവിത, ഉപന്യാസം, ചിത്രരചന, ജലച്ഛായം, നാടൻ പാട്ട്, അഭിനയം എന്നിവയ്ക്ക് പ്രത്യേക പരിശീലനം നടത്തുകയും ചെയ്തുവരുന്നു . ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു. ഈ സംഘടനയുടെ കൺവീനർ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ശ്രീമതി കനകമ്മാൾ ജേക്കബും യു പി വിഭാഗത്തിൽ നിന്ന് ശ്രീമതി ദിവ്യാമോൾ ചാക്കോയും ആണ് . എല്ലാ കുട്ടികളും ഈ സംഘടനയിലെ അംഗങ്ങളാണ് .ഓഗസ്റ്റ് ഏഴിന് സ്കൂൾതല കലാമത്സരങ്ങൾ നടത്തുകയുണ്ടായി. കുട്ടികളിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടന മുന്നേറുന്നു. ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി.

സംസ്കൃതി സംസ്കൃത കൗൺസിൽ 2019-20

സംസ്കൃത ഭാഷയുടെ മഹത്വം, ചരിത്രം എന്നിവയെപ്പറ്റി പാഠപുസ്തകത്തിന് അതീതമായി പഠിക്കുന്നതിന് ആണ് ഈ ക്ലബ്ബ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തെ സംസ്കൃത കൗൺസിൽ 5, 6 ,7 ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളാണ് അംഗങ്ങളായിരിക്കുന്നത്. സംസ്കൃത കൗൺസിലിന്റെ ഔദ്യോഗിക ഉദ്ഘാടനം 2019 ജൂൺ 19 -ാം തീയതി ബുധനാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഡൊമിനിക് സാർ അധ്യക്ഷത വഹിച്ചു. സംഘഗാനം ലഘു നാടകം മറ്റു വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.

സംസ്കൃത കൗൺസിൽ അംഗങ്ങൾ
പ്രസിഡണ്ട്-  ഹെഡ്മാസ്റ്റർ
വൈസ് പ്രസിഡണ്ട്-  സംസ്കൃത അധ്യാപിക,     ഗായത്രി   ടീച്ചർ
സെക്രട്ടറി-  അനഘ ഷാജൻ
കമ്മിറ്റി അംഗങ്ങൾ
ശ്രീലക്ഷ്മി,
റോജീന ശർമ, 
വിപഞ്ചിക രാജീവ്, 
അന്ന ജോസഫ് ,
അഫിമിയ സുനിൽ 
അർജുൻ അജിത്ത് 
ഹന്ന ജോസഫ് 
കൃഷ്ണജ
മെൽബിൻ ബെന്നി

ഓഗസ്റ്റ് 15 -ാം തീയതി ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ആചരിച്ചു. ഓഗസ്റ്റ് 15 മുതൽ 22 വരെ സംസ്കൃത ഭാഷ സപ്താഹമായി ആചരിച്ചു. ഓരോ ദിവസവും ക്ലാസ്സുകളിൽ ഭാഷാ വർധനയ്ക്ക് ഉപയോഗപ്രദം ആകുന്ന വിധത്തിൽ വിവിധ പരിപാടികൾ നടത്തി. ശ്രവണ ലേഖനം, പദ ലേഖനം ,നിഘണ്ടു നിർമ്മാണം സ്മരണ ലേഖനം , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തി. ഓഗസ്റ്റ് 23 -ാം തീയതി നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സംസ്കൃത ദിനാഘോഷത്തിൽ ഏഴിൽ പഠിക്കുന്ന അനഘ ഷാജന് സംസ്കൃത സർവ്വകലാശാല സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു

പി എസ് സി പരിശീലനം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുകയും പി എസ് സി പരിശീലനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓരോ മാസവും അവധി ദിവസങ്ങളിൽ കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ സഹായത്തോടെ സി. മേരി അഗസ്റ്റിന്റെ നേതൃത്വത്തി‍ൽ ക്ലാസ്സുകൾ നടത്തിവരുന്നു

ദിനാചരണങ്ങൾ

73-ാംസ്വതന്ത്ര്യദിനാഘോഷം