എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ2019-20
വായനാവാരാഘോഷം
ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. വായനാദിനത്തോടനുബന്ധിച്ച് സന്ദേശം, അസംബ്ലി, തെരഞ്ഞെടുത്ത പുസ്തകത്തിനുള്ള വായന, കവിതാപാരായണം തുടങ്ങിയവ നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. ക്ലാസുകളിൽ വായനാമൂലകൾ തയ്യാറാക്കി ഓരോ ക്ലാസിലേയ്ക്കും പുസ്തകങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേളയും സ്കൂളിൽ സംഘടിപ്പിച്ചു. <gallery>