ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം
പ്രാദേശിക ചരിത്രം പാക്കം - പേരിനു പിന്നിലുള്ള ഐതിഹ്യങ്ങള്
പാക്കം ഒരു കാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിങ് സമ്പ്രദായം കൊണ്ടു വന്ന , ഇന്ന് തനിമലയാളികളായി ജീവിക്കുന്ന "ചെട്ടി"വിഭാഗത്തില് വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്. തമിഴില് 'സമീപം'എന്ന വാക്കിനെ പാക്കം എന്ന് സൂചിപ്പിക്കയാല് കടലിന്റെ പക്കത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ട് വിളിച്ചു. പാക്കനാര് ഇവിടം സന്ദര്ശിച്ചതിനാല് പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.
ഭരണം
നൂറ്റാണ്ടുകള്ക്ക് മുന്പ് നിലനിന്നിരുന്ന ഇല്ലത്തിന്റെയും അതിനോടനുബന്ധിച്ച അമ്പലത്തിന്റെയും അവശിഷ്ടങ്ങള് ഏതാനും ദശകങ്ങള്ക്കുമുന്പ് ഇന്നത്തെ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മൂടിക്കിടന്ന കിണര് കണ്ടെത്താനിടയായി. അതില് ലോഹം കൊണ്ടുള്ള വിഗ്രഹവും വിളക്കും മറ്റും ഉള്പ്പെടുന്നു. അമ്പലക്കുളം കാലക്രമേണ രൂപമാറ്റം സംഭവിച്ചെങ്കിലും ഇന്നും നിലനില്ക്കുന്നുവെന്നുള്ളത് മറ്റൊരു തെളിവാണ്. പാക്കം ഫ്യൂഡലിസത്തിന്റെ ചുവട്ടിലായിരുന്നുവെന്ന് സാരം . തെല്ലുദൂരം നിലകൊള്ളുന്ന ഇക്കേരി നായ്ക്കന്മാരുടെ ബേക്കല് കോട്ടയും യുദ്ധങ്ങളും മറ്റും സുപ്രസിദ്ധമാണ്.സുല്ത്താനുമായുള്ള ഒരു യുദ്ധത്തിലിടയില് പാക്കത്തിന്റെ ഒരേട് അവസാനിച്ചതായി വിശ്വസിക്കപ്പെടുന്നു. ആ സമയത്ത് പൂജാരിമാര് കിണറ്റിലേക്ക് നിക്ഷേപിച്ച അമൂല്യവസ്തുക്കളാണ് പാക്കത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവേകുന്നത്. ഇതിനുശേഷം കര്ണാടകത്തില് നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില് പെട്ട റായര് കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും