Schoolwiki സംരംഭത്തിൽ നിന്ന്
പ്രവർത്തനങ്ങൾ
ഗണിത വർക്ക്ഷോപ്പ് ശ്രീ വേണു പുഞ്ചപ്പാടം സാർ നേതൃത്വം നല്കുന്നു
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി.
സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു
പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വം
സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചങ്ങാതി നന്നായാൽ ......
ഓരോ കുട്ടിക്കും ഒരു നല്ല ചങ്ങാതിയായി പുസ്തകം നൽകിക്കൊണ്ട് വായനാദിനത്തിൽ ക്ലാസ് ലൈബ്രറികൾക്ക് തുടക്കമായി 'ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും ഒരു കുട്ടി ലൈബ്രേറി യന്റെ കീഴിൽ 50 ലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കന്നത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ഉൾക്കൊള്ളിച്ച ക്ലാസ് തലപതിപ്പു കൾ പുറത്തിറക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
പ്രവർത്തനങ്ങൾ 2018
|