സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്‌ക‌ൂൾ ലൈബ്രററി

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 26 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക‌ൂൾ ലൈബ്രററി (2016-17)'

ജ‌ൂൺ 19 വായാനദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദ൪ശനം നടത്തി. കുട്ടികൾക്ക് അവ൪ക്കിഷ്ടപ്പെട്ട പുസ്തകം സ്വയം കണ്ടെത്താനുളള അവസരം നൽകി. വിദ്യാ൪ത്ഥികൾ അവ൪ക്കിഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്തു. പിന്നിട് ഒാരോ ഡിവിഷിനിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്തു. രണ്ട് ആഴ്‌ച കൂടുബോൾ വിദ്യാ൪ത്ഥികൾ പുസ്തകങ്ങൾ കൈമാറി വായന തുടരുന്നു.

വായനാ മുറി ഉദ്ഘാടനം(2017-18)

2017 ജൂൺ 19 വയനാദിനത്തിൽ സ്കൂളിലെ വായനാ മുറി സാംസ്കാരിക പ്രവർത്തകനായ ശ്രീ. വി. കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വായനാദിന സന്ദേശം നൽകി. സ്കൂൾ പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. വയനാമുറിയിൽ കുട്ടിക്കൾക്കായി പുസ്തകങ്ങൾ, ഇ-വായനയ്ക്കായി ടെലിവിഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ആശംസ പറഞ്ഞു. പ്രധാന അധ്യാപകൻ ആന്റോ സി കാക്കശ്ശേരി, സി. ഒ ഫ്ലോറൻസ് ടീച്ചർ, കെ. ടി ടോയ്സി ടീച്ചർ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകരായ ജാൻസി ഫ്രാൻസിസ്, സിസിലി കെ. ഐ, ജോൺസൻ സി. ടി, ഗ്രെയ്സി സി. എസ്, സഞ്ചു തോമസ്, ഡെജോ ജോസഫ് എന്നിവരും ഓഫീസ് സ്റ്റാഫ് വിജു ഇ. വി യും നേതൃത്യം നൽകി.

വായനാ വാരം (2018-19)

2018 ജൂൺ 19 ന് സ്കൂളിൽ വായനാ വാരാചരണം പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു. ആദ്യ ദിവസം മലയാള ഭാഷാ വിഭാഗമാണ് പരിപാടികൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചത് . സിസിലി ടീച്ചർ വായനാദിന സന്ദേശം നൽകി. ടോയ്‌സി ടീച്ചർ കവിത പാടി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉണ്ടായി . ഓരോ ക്ലാസ്സിലും വായനാമൂല ഒരുക്കുവാനും ഏറ്റവും നല്ല ക്ലാസ്സുകൾക്ക് അടുത്ത മാസം സമ്മാനം നൽകുമെന്നും സിസിലി ടീച്ചർ അറിയിച്ചു . സിസിലി ടീച്ചർ, ടോയ്‌സി ടീച്ചർ, ജാൻസി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ക്ലാസ് ലൈബ്രറി (2018-19)

ഓരോ ക്ലാസ്സിലും വായനാമൂല ഒരുക്കുകയും എറ്റവും നല്ല ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾ വായനാമൂലയിലെ പുസ്തകങ്ങൾ വായിക്കുന്നുണ്ട്. ഓരോ ക്ലാസ്സിലും കുട്ടി ലൈബ്രേറിയന്മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

വായനാ വാരം 2019-20

ജൂൺ 19 വായനാദിനം സ്കൂൾ അസ്സംബ്ലിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ആന്റോ മാസ്റ്റർ സ്വാഗതം, പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ ആശംസ, ലൈബ്രറി ചാർജുള്ള സിസിലി ടീച്ചർ, ജാൻസി ടീച്ചർ എന്നിവർ ആശംസ, ടോയ്‌സി ടീച്ചർ നന്ദിയും പറഞ്ഞു.എട്ടാം ക്ലാസ്സിലെ എം എൽ സനൽ കവിത ആലപിച്ചു. സ്കൂൾ വായന ശാലയിലെ പുസ്തകങ്ങളുടെ പ്രദർശനവും വിദ്യാർഥികൾക്കു വായിക്കുവാൻ വീട്ടിലേക്ക് കൊണ്ട് പോകുവാനുള്ള സൗകര്യവും ഒരുക്കി. മലയാളം,ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ വായനവാരത്തിൽ നടന്നു. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെ വാർത്തകളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. പരിപാടികൾക്ക് അധ്യാപകരായ സിസിലി,ജാൻസി,ടോയ്‌സി, ലാർസൺ , കൃഷ്ണൻ,ക്രിസ്റ്റി,ഷാഹിത ,റീജ,ജോമോൻ എന്നിവർ നേതൃത്വം നൽകി.