എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/രാമായണ മാസാചരണം
രാമായണമാസാചരണത്തോടനുബന്ധിച്ച് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാമായണ കഥാപാത്ര പരിചയം എന്ന പരിപാടി നടത്തുകയുണ്ടായി.കഥാപാത്രങ്ങളായി വേഷമിടുകയും അവരുടെ സ്വഭാവ സവിശേഷതകൾ കുട്ടികളെ പരിചയപ്പെടുത്തുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.രാമായണമാസം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു പ്രവർത്തനമാണ് ഇത്.ഹെഡ്മിസ്ട്രസ്സ് ശ്രീദേവി,പി ടി എ പ്രസിന്റ് പ്രിയ രാജീവ് ,സ്കൂൾ ഉപദേശക സമിതി അംഗങ്ങൾ ,രക്ഷകർത്താക്കൾ ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അധ്യാപികമാരായ അമ്പിളി,റീഷ എന്നിവർ വാല്മീകി രാമായണം,അദ്ധ്യാത്മരാമായണം ഇവ അവതരിപ്പിച്ചു.വിദ്യാർത്ഥികളായ ഗോകുല കൃഷ്ണൻ,ശ്രീജിത്ത് ബിജുഎന്നിവർ കഥാപാത്ര പരിചയവും നടത്തി.ഏഴാംക്ലാസ്സിലെ അമൽ രാജ് രാമനായും,അഭിജിത്ത് എസ് ഷേണായി സീതയായും,ഋതുരാജ് ലക്ഷമണനായും എട്ടാം ക്ലാസ്സിലെ അതുൽ ദാസ് ഹനുമാനായും വേഷമിട്ടു.
എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച രാമായണ കഥാപാത്ര പരിചയം ഇവിടെ കാണാം