പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം




അധ്യയനവർഷം 2019-20....

കുട്ടി ടീച്ചർ

  പരുതൂർ ഹൈസ്കൂളിൽ 'കുട്ടി ടീച്ചർ' ക്യാമ്പ് ഉദ്ഘാടനം ചെയ്തു.2018-19  അധ്യയന വർഷത്തെ തിളക്കമാർന്ന SSLC വിജയത്തിന് ശേഷം വിദ്യാലയത്തിൽ പുതിയ വർഷത്തെ SSLC കുട്ടികളുടെ ആദ്യ അക്കാദമിക് പദ്ധതിയായി കുട്ടി ടീച്ചർ ക്യാമ്പിന് തുടക്കമായി.മെയ് 10 ന് രാവിലെ സ്കൂൾ ഹെഡ് മിസ്ട്രസ് പി.ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീ.ഒ രാജഗോപാലൻ മാസ്റ്റർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.അധ്യാപന കലയുടെ വിവിധ തലങ്ങളെ കുറിച്ച് ഉദ്‌ഘാടകൻ കുട്ടി ടീച്ചറുമാരുമായി സംവദിച്ചു.കുട്ടികളിലെ ഭാഷാ പ്രാവീണ്യം വളർത്തുക,ആത്മവിശ്വാസം വളർത്തുക,നേതൃത്വ പാഠവം വളർത്തുക,പഠനം ആകർഷണമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.മെയ് 13 മുതൽ 22 വരെയാണ് ക്യാമ്പ് നടക്കുക.കഴിഞ്ഞ SSLC പരീക്ഷയിൽ 962 കുട്ടികൾ പരീക്ഷയെഴുതി പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ  പരീക്ഷയെഴുതിയ ബഹുമതിയും  67 കുട്ടികൾ സമ്പൂർണ A+ നേടി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ പൊതുവിദ്യാലയമെന്ന ബഹുമതിയും പരുതൂർ സ്വന്തമാക്കി.ഗിരീഷ് കുമാർ മാസ്റ്റർ വി.എം,സി.പി സൈതലവി മാസ്റ്റർ ,കെ.സി ഷാജി മാസ്റ്റർ, നന്ദന എന്നിവർ സംസാരിച്ചു.











സ്നേഹായനം

 പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ
            പളളിപ്പുറം
 സ്കൂൾ രജിസ്റ്ററിൽ പേരുണ്ടായിട്ടും ഒരു ദിവസത്തെ സ്കൂൾ ജീവിതത്തിന് പോലും ഭാഗ്യം ലഭിക്കാതിരിക്കുന്ന ഭിന്നശേഷി കുട്ടികൾ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലേയും പോലെ നമ്മുടെ സ്കൂളിലുമുണ്ട്. ഇവരിൽ പലരും ചെറുപ്രായം തൊട്ടേ പുറംലോകം കാണാത്തവരാണ്. വീടിനുള്ളിൽ പോലും വീൽചെയർ വിധിക്കപ്പെട്ടവരാണ്. ഇവരുൾപ്പെടെ നമ്മുടെ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഒരു വിനോദയാത്ര സംഘടിപ്പിക്കുകയാണ്. പലരുടേയും ജീവിതത്തിലെ ആദ്യ വിനോദയാത്രയാണിത്.  ഈ കുട്ടികളുടെ മാനസികോല്ലാസവും ശാക്തീകരണവുമാണ് യാത്രയുടെ ലക്ഷ്യം. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രധാന ചുമതലയുള്ള ലീനട്ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും 22.02.2019 ന് മലപ്പുറം ജില്ലയിലെ കൂട്ടായി കടപ്പുറത്തേക്ക് യാത്ര നടത്തിതി. 10 റെഡ്ക്രോസ് വളണ്ടിയർമാരും 7 അധ്യാപകരും പിടിഎ പ്രതിനിധിയും ആരോഗ്യ വകുപ്പിലെ  പാലിയേറ്റീവ് ചുമതലയുള്ള നെഴ്സും ഇവരെ അനുഗമിച്ചിരുന്നു. കടൽ കാണുന്നതിനോടൊപ്പം പാർക്കിൽ കളിക്കാനും കൂട്ടായി കടപ്പുറത്ത് സൗകര്യമുണ്ട്. അനുയോജ്യമായ റാംപ്-റെയിൽ സൗകര്യങ്ങൾ പാർക്കിന്റെ പ്രവേശന കവാടം തൊട്ട് കടലോരം വരെയുണ്ട്. 








ഒരുക്കം....

 SSLC 2k19@മിഷൻ100 പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി, അക്കാഡമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ   രണ്ട് ദിവസമായി നടന്നു വരുന്ന ചോദ്യ പേപ്പർ നിർമ്മാണ  ക്യാമ്പിന്റെ ആദ്യഘട്ടം അവസാനിച്ചു.... A plus, CRG ഗ്രൂപ്പിൽ നിന്നായി ഏകദേശം 300 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.... എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്...ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ കണ്ട് അമ്പരന്നിരുന്ന കാലത്തിനിപ്പുറം ചോദ്യവും ചോദ്യപേപ്പറും കുട്ടികൾ തയ്യാറാക്കുകയാണ്....പരീക്ഷ നടത്തുന്നതും കുട്ടികൾതന്നെ..!!!ഓരോ പരീക്ഷയും ഓരോ ഉത്സവമാവുകയാണ്, 'പരീക്ഷയെ'ഭയപ്പെടാതെ,ആത്മ വിശ്വാസത്തോടെ നേരിടാൻ  പ്രാപ്തരാവുകയാണ് ഞങ്ങളുടെ കുട്ടികൾ...!!! 
     പരീക്ഷോത്സവം2019 
     TEAM PHSS


അന്താരാഷ്ട്ര അറബിഭാഷാ ദിനം

 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈ സ്കൂളിലെ അലിഫ് അറബിക് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് എക്സിബിഷൻ സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന എക്സിബിഷനിൽ അറബി ഭാഷയുടെ ചരിത്രങ്ങളും വിവിധ ലിപികളും അറബി കവികളും സാഹിത്യകാരന്മാരും പഴയ കാല ചിത്രങ്ങളും പ്രദർശനത്തിൽ ശ്രദ്ധേയമായി.ഗ്രന്ഥക്കെട്ട്,ചീന ഭരണി,നിലവിളക്ക്,ചങ്ങലവട്ട, ആട്ടവിളക്ക്, മേശ വിളക്ക്, വാൽക്കണ്ണാടി,ഭസ്മക്കൊട്ട, ചെല്ലം,നാണയങ്ങൾ,മെതിയടി,മര ഉരുളി,കുട്ടിച്ചരക്ക്, താലം, വടിവാൾ,വിവിധ മത ഗ്രന്ഥങ്ങൾ,കുട്ടികളുടെ വിവിധ ഉത്പന്നങ്ങൾ തുടങ്ങിയ 200 വർഷത്തിലധികം പഴക്കമുള്ള വിവിധങ്ങളായ പുരാവസ്തു ശേഖരണങ്ങളും പ്രദർശിപ്പിച്ചു.പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യപകർക്കും പുറമെ GUPS നരിപ്പറമ്പ്,CUPS ചെമ്പ്ര,AUPS കാരമ്പത്തൂർ,സഫ ഇംഗ്ലീഷ് മീഡിയം പള്ളിപ്പുറം,AMLPS കുളമുക്ക്,CEUPS പരുതൂർ എന്നീ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും പാലക്കാട് ime റഷീദ് മാസ്റ്ററും പ്രദർശനം കാണാനെത്തിരിയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നുമായി നാലായിരത്തോളം കുട്ടികൾ പ്രദർശനത്തിൽപങ്കെടുത്തു.സ്കൂൾ പ്രധാനാധ്യാപികപി ഡി അരുണ തിങ്കളാഴ്ച എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു.


















ഗ്രാമീണം പഠനവീട്

 2018-19 അക്കാദമിക വർഷത്തിൽ പത്താം ക്ലാസിൽ ഓരോ ഡിവിഷനിൽ നിന്നും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ട പരിശ്രമങ്ങളുടെ ഭാഗമായി ഒരേ പ്രദേശത്തുള്ള കുട്ടികളെ കണ്ടെത്തി അവരിലൊരാളുടെ വീട്ടിൽ ഒത്തുകൂടി പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു.പഠന വീടുകളിലെ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങളും നൽകാൻ തീരുമാനിച്ചു.










സ്കൂൾ കലണ്ടർ

2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു  സ്കൂൾ കലണ്ടർ തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കലണ്ടർ വിതരണം ചെയ്തു.
കലണ്ടർ 18-19



ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യവേദി

 കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.  സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ വർഷവും വായനാവാരം,പി.എൻ പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടന്നു. 'ശ്രദ്ധ' പ്രവർത്തനങ്ങളുടെ ഭാഗമായി വളളി വേണോ പുളളി എന്ന പേരിൽ ഒരു ക്യാമ്പ് എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തി.
മൊബൈൽ ലൈബ്രറി


സംസ്കൃതം ക്ലബ്ബ്


 ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരണം. രാമായണ മാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. കുട്ടികളുടെ ഗാനാലാപനം നടത്തുകയുണ്ടായി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കൻമാരെ ആദരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉണ്ടാക്കി. സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.    


അറബിക് ക്ലബ്ബ്

  2018-19 വർഷത്തെ അറബിക് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. ഖുറാൻ പാരായണം, അലിഫ് ക്വിസ് എന്നിവ നടത്തി.പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചി മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.
  കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനും അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു Alif Board തയ്യാറാക്കി. അസംബ്ലിയിൽ HM ബോർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
Alif Board ഉദ്ഘാടനം
Alif Board ഉദ്ഘാടനം


കാപ്ഷൻരചന മത്സരം
കാപ്ഷൻരചന മത്സരം



അറബിക് മാഗസിൻ 2018-19

മാഗസിൻ പ്രകാശനം


മാഗസിൻ
മാഗസിൻ വെളിച്ചം



ഇംഗ്ലീഷ് ക്ലബ്(ഹാംലെറ്റ്)


  ഇംഗ്ലീഷ് ക്ലബ്ബായ ഹാംലെറ്റ് ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം  വിപുലമായി  നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി ELAP എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.



ഇംഗ്ലീഷ് കോർണർ








രാഷ്ട്ര ഭാഷ ക്ലബ്

  ഹിന്ദി ഭാഷയുടെ ഉപയോഗം കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്ന വിപുലമായ പ്രവർത്തനങ്ങളാണ് രാഷ്ട്രഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.ഈ വർഷവും പ്രേംചന്ദ് ദിനം വിപുലമായി ആഘോഷിച്ചു.













ഉറ‌ുദ‌ു ക്ലബ്

  ഉറുദു ഭാഷാ പഠനം സുഗമമാക്കുന്നതിനായി ഒരു Language Lab തന്നെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉമ്പായി അനുസ്മരണം നടന്നു.


ഉമ്പായി അനുസ്മരണം



സയൻസ് ക്ലബ്

   കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര നാടകം,പ്രവർത്തനമാതൃക,നിശ്ചലമാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു.
   
   2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു.ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
   
    ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.


യുദ്ധ വിരുദ്ധ സന്ദേശം

സോഷ്യൽ സയൻസ് ക്ലബ്

  2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു. ഉദ്ഘാടനം വിപുലമായി തന്നെ നടന്നു. തുടർന്ന് സ്കൂൾ തല വാർത്താ വായനമത്സരം നടത്തി.സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയി നന്ദന. പി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഗണിത ക്ലബ്

  മുൻ വർഷങ്ങളിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. 2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ബഹുമാനപ്പെട്ട റിട്ട.ഡി.ഇ.ഒ. ശ്രീ.വേണു മാസ്റ്റർ (ശ്രീ.വേണു പുഞ്ചപ്പാടം) ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.108 കുട്ടികൾ ക്ലബ്ലിലെ അംഗങ്ങളായി.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ഉപജില്ലാതല ഗണിത മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.

ഐ ടി ക്ലബ്

 2018-19 വർഷത്തെ ഐ ടി ക്ലബ്ബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു.8,9,10 ക്ലാസുകളിൽ നിന്നും 2 കുട്ടികൾ വീതം 108 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ  മലയാളം ടൈപ്പിംഗ്, Multimedia Presentation, വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.


ഡിജിറ്റൽ പെയിന്റിംഗ്


സ്പോർട്സ് ക്ലബ്


 സ്കൂളിന്റെ പി.ടി.മാസ്റ്റർ ശ്രീ കെ.വി.ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിലും പുറത്തുമായി വ്യത്യസ്ത കായിക പരിശീലനങ്ങൾ തുടർന്നു വരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, വോളി ബോൾ, ചെസ് തുടങ്ങിയ ഇnങ്ങളിലും തെരഞ്ഞെടുത്ത കായിക താരങ്ങൾക്ക് മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു .


ചിത്രകല ക്ലബ്

    സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ചിത്രപ്രദർശനം 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. 

പ്രവൃത്തി പരിചയ ക്ലബ്


 2018-19 വർഷത്തെ പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്കായി വിവിധ പരിശീലനങ്ങൾ ചെയ്തു വരുന്നു. മുള, നാര്, പനയോല, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൗതുകകരമായ വസ്തുക്കൾ നിർമ്മിക്കാൻ ഉള്ള പരിശീലനം നടത്തി വരുന്നു.
കുട്ട നിർമ്മാണം


കാർഷിക ക്ലബ്

 സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം വളരെ അഭിനന്ദനാർഹമാണ്. പച്ചക്കറികൾ, നെല്ല് തുടങ്ങിയവയുടെ ഉല്പാദനം ക്ലബ്ബ് അംഗങ്ങളുടെ എടുത്തുപറയേണ്ട പ്രവർത്തനമാണ്. കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന ചീര, പയർ, ക്വാളിഫ്ളവർ തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.
വിളവെടുപ്പ്


പരിസ്ഥിതി ക്ലബ്

     പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധവത്കരണം, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
പരിസ്ഥിതി പ്രവർത്തനം

മികവുത്സവം

മികവുത്സവം 2018





സ്നേഹത്തൂവാല


    സ്കൂളിലെറെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തു വരുന്നു.


സ്നേഹത്തൂവാല



ഭിന്നശേഷിക്കാർ

  എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.


ബോധവത്കരണ ക്ലാസ്